തിരുവനന്തപുരം: വാഹനങ്ങൾക്ക് താത്കാലിക രജിസ്ട്രേഷൻ എടുത്തശേഷം നികുതിയടച്ച് സ്ഥിരം രജിസ്ട്രേഷൻ എടുക്കാത്തവർ കുടുങ്ങും. അഞ്ചുവർഷത്തെ നികുതിത്തുക പിഴയായി അടയ്‌ക്കേണ്ടിവരും. ഇതിനുപുറമേ 15 വർഷത്തെ റോഡ് നികുതിയും അടയ്ക്കണം. എങ്കിൽ മാത്രമേ വാഹനത്തിന് സ്ഥിരം രജിസ്ട്രേഷൻ ലഭിക്കുകയുള്ളൂ. താത്കാലിക രജിസ്ട്രേഷന്റെ കാലാവധി ആറുമാസമായി നീട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഈ ക്രമീകരണം. ഒരാഴ്ചയ്ക്കുള്ളിൽ ഇത് നിലവിൽവരും. ഇപ്പോൾ ഒരുമാസമാണ് താത്കാലിക രജിസ്‌ട്രേഷന്റെ കാലാവധി.

താത്കാലിക രജിസ്‌ട്രേഷനും ഇൻഷുറൻസും എടുക്കാതെ വാഹനങ്ങൾ വിൽക്കുന്ന ഡീലർമാർക്കെതിരേ ക്രിമിനൽക്കേസെടുക്കാൻ പൊലീസിന് ശുപാർശ ചെയ്യുമെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു. താത്കാലിക രജിസ്ട്രേഷൻ ഇല്ലാതെ വാഹനം വിൽപ്പന നടത്തുന്നത് ഗുരുതര വീഴ്ചയാണ്.