ണവും പ്രശസ്തിയും വർദ്ധിക്കുന്നതിനൊപ്പം അരക്ഷിതബോധവും വർദ്ധിക്കും എന്നതിന് നല്ലൊരു ഉദാഹരണമാണ് ഹാരിയുടെയും മേഗന്റേയും ജീവിതം. സുരക്ഷാ ഭീഷണിമൂലം കഴിഞ്ഞ 11 മാസങ്ങൾക്കുള്ളിൽ ഇവർ 11 പ്രാവശ്യമാണ് പൊലീസിനെ തങ്ങളുടെ കാലിഫോർണിയയിലെ ആഡംബര സൗധത്തിലേക്ക് വിളിച്ചുവരുത്തിയത്. കഴിഞ്ഞ ജൂലായിലാണ് ഇവർ തങ്ങളുടെ മകൻ ആർച്ചിക്കൊപ്പം ഈ വസതിയിലേക്ക് മാറിയത്.

ക്രിസ്ത്മസ്സ് കാലത്ത് രണ്ടുപ്രാവശ്യം അതിക്രമിച്ചു കയറിയ യുവാവിന്റെ കാര്യം ഉൾപ്പടെ ഒമ്പത് തവണയാണ് സാന്റാ ബാർബര കൗണ്ടി ഷെറിഫ് ഇവരുടെ കോളുകളിൽ പ്രതികരിച്ചിരിക്കുന്നത്. അഞ്ചുതവണ, ഇലക്ട്രോണിക് അലാം സിസ്റ്റം അപകട മുന്നറിയിപ്പ് നൽകുകയുമുണ്ടായി. അമേരിക്കയിലെ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങൾ, ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ ഹാരിയും മേഗനും തങ്ങൾക്കുള്ള സുരക്ഷാ ഭീഷണികളെകുറിച്ച് തുറന്നു പറഞ്ഞ പശ്ചാത്തലത്തിൽ പി എ ന്യുസ് ഏജൻസി പുറത്തുവിടുകയായിരുന്നു. നിരവധി സെലിബ്രിറ്റികൾ താമസിക്കുന്നിടത്താണ് ഇവരും താമസിക്കുന്നത്.

ലോസ് ഏഞ്ചലസിൽ നിന്നും മോണ്ടെസിറ്റൊയിലെ ആഡംബര വസതിയിലേക്ക് താമസം മാറ്റിയ ജൂലായിൽ നാലുതവണയാണ് പൊലീസിനെ വിളിച്ചത്. ഇതെല്ലാം അതിരാവിലെയാണ് വിളിച്ചിരിക്കുന്നത്. ആഗസ്റ്റിലും നവംബറിലും ഓരോ തവണ വിളിച്ചു. പിന്നീട് കൃസ്ത്മസ്സിന്റെ തലേന്ന് ഒരു വ്യക്തി വീടിനകത്തേക്ക് അതിക്രമിച്ചു കയറിയതിനെ തുടർന്നായിരുന്നു വിളിച്ചത്. ഓഹിയോയിൽ നിന്നെത്തിയ നിക്കോളാസ ബ്രൂക്ക്സ് എന്ന 37 കാരനെ ആദ്യം മുന്നറിയിപ്പ് നൽകി വിട്ടയച്ചെങ്കിലും പിന്നീറ്റ് ഡിസംബർ 26 ന് ഒരിക്കൽ കൂടി അതിക്രമിച്ച് കയറാൻ ശ്രമിച്ചപ്പോൾ അറസ്റ്റ് ചെയ്തിരുന്നു.

താൻ മദ്യത്തിന്റെ ലഹരിയിലാണ് അതിക്രമിച്ച് കടന്നതെന്ന് ബ്രൂക്ക്സ് പിന്നീട് പറഞ്ഞിരുന്നു. ഒരു സംഘടനത്തിൽ ഒരാളുടെ മൂക്ക് ഇടിച്ച് പൊട്ടിച്ചതിന് നേരത്തേ ശിക്ഷിക്കപ്പെട്ട വ്യക്തിയാണിയാൾ. ഏറ്റവും ഒടുവിൽ ഇവർ പൊലീസിനെ വിളിച്ചിരിക്കുന്നത് ഫെബ്രുവരി 16 ന് രാവിലെ 2:21 നാണ്. എന്നാൽ, ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ തരാൻ ഹാരിയുടെ വക്താവോ ഷെറീഫിന്റെ ഓഫീസോ തയ്യാറായില്ല.

രാജപദവികൾ ഉപേക്ഷിച്ച് കാനഡയിൽ എത്തിയപ്പോഴും പിന്നീറ്റ് കാനഡയിൽ നിന്ന് കാലിഫോർണിയയിൽ എത്തിയപ്പോഴും ഇവർക്കൊപ്പം ബ്രിട്ടീഷ് പൊലീസ് ഉണ്ടായിരുന്നു. പിന്നീട് പൊലീസ് സംരക്ഷണം ഒഴിവാക്കി അവരെ തിരിച്ചുവിളിക്കുകയായിരുന്നു. അതിനുശേഷം അന്ന് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനായ മീഡിയ മൊഗൾ ടെലർ പെറി സ്വകാര്യ സുരക്ഷാ ഗാർഡുകളെ ഏർപ്പാടാക്കുകയായിരുന്നു. പുതിയ വീട്ടിലേക്ക് തമസം മാറ്റിയതിനുശേഷം ഇവർ തന്നെയാണ് ഇവരുടെ സുരക്ഷാ ചെലവ് വഹിക്കുന്നത്. ഇതിനായി വലിയൊരു തുക തന്നെ ഇവർ ചെലവഴിക്കുന്നുണ്ട് എന്നാണ് ഇവരൊട് അടുത്ത വൃത്തങ്ങൾ പറയുന്നത്.