- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യദ്രോഹം തെളിഞ്ഞു; സൗദിയിൽ മൂന്ന് സൈനികരെ വധശിക്ഷയ്ക്ക് വിധേയരാക്കി
ജിദ്ദ: സൗദി അറേബ്യയിൽ പ്രതിരോധ സേനയിലെ മൂന്ന് ഭടന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി. പ്രതിരോധ സേനയിലെ ഭടന്മാർ എന്ന പദവിയിൽ സ്വന്തം രാജ്യത്തെ ചതിച്ചരാജ്യദ്രോഹ കുറ്റത്തിനുള്ള ശിക്ഷയാണ് ഇവർക്ക് ലഭിച്ചതെന്ന് ശനിയാഴ്ച പുറത്തിറക്കിയ ഇതുസംബന്ധിച്ച പ്രസ്താവനയിൽ സൗദി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ദക്ഷിണ പ്രവിശ്യയിൽ വെച്ച് ശനിയാഴ്ച വധശിക്ഷ നടപ്പാക്കിയതായും പ്രസ്താവന അറിയിച്ചു.മുഹമ്മദ് അക്കാം, ഷാഹിർ ഹഖ്വി, ഹമൂദ്ഹാസിമിഎന്നീ പേരുള്ള സൈനികർക്കാണ് വധശിക്ഷ നടപ്പാക്കിയത്. മൂന്ന് പേരും സൈനികർ എന്ന പദവി ദുരുപയോഗപ്പെടുത്തി രാജ്യത്തെ ചതിക്കുകയായിരുന്നു. സ്വന്തം രാജ്യത്തിന്റെ നിലനിൽപ്പിനെയും സൈനിക താൽപ്പര്യങ്ങളെയും അപകടപ്പെടുത്തി കൊണ്ട് ശത്രുക്കളുടെ താല്പര്യത്തിനായി ഇവർ സ്വന്തം രാജ്യത്തെ ഒറ്റികൊടുക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു. വിചാരണ വേളയിൽ നിയമപരമായ സർവ അവകാശങ്ങളും അവർക്കായി ഏർപ്പെടുത്തിയിരുന്നു. ഇവരുടെ മേൽ ചാർത്തിയ കുറ്റങ്ങൾ തെളിയിക്കപ്പെടുകയും അവർക്കെതിരെ കോടതി വധശിക്ഷാ വിധി കോടതി പുറപ്പെടുവിക്കുയും ചെയ്തു. നിയമപരവുംനീതിന്യായ പരവുമായ കാര്യങ്ങൾ പൂർത്തിയാവുകയും അതിന്മേൽ എല്ലാ നടപടികളും കൈകൊള്ളുകയുമുണ്ടായി. അനന്തരം, അവർക്കെതിരെയുള്ള വിധി നടപ്പിലാക്കാൻ രാജകീയ ഉത്തരവ് ഇറങ്ങുകയായിരുന്നു. തുടർന്നായിരുന്നു ശിക്ഷ നടപ്പാക്കിയത്.