മനാമ : ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി എച്ച് സെന്ററിന് വേണ്ടി സി എച്ച് സെന്റർ ബഹ്റൈൻ ചാപ്റ്റർ ഇരുപത്തിഅഞ്ച് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഫിസിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ഇന്ന് കാലത്ത് പത്ത് മണിക്ക് കോഴിക്കോട് വെച്ച് നടക്കുമെന്നു ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കുന്ന യൂണിറ്റ് അത്യാധുനിക സംവിദാനത്തോടെയാണ് പ്രവർത്തനം ആരംഭിക്കുന്നതെന്ന് സി എച് സെന്റർ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് എസ് വി ജലീൽ പറഞ്ഞു, ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കൾ , കെഎംസിസി നേതാക്കൾ , സി എച് സെന്റർ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും