- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീരിൽ രണ്ടിടത്ത് ഏറ്റുമുട്ടൽ; സുരക്ഷാസേന അഞ്ച് ഭീകരരെ വധിച്ചു: അനന്ത്നാഗിലും ഷോപ്പിയാനിലും ഏറ്റുമുട്ടലുണ്ടായത് കീഴടങ്ങാനുള്ള സുരക്ഷാസേനയുടെ ആവശ്യം തള്ളിയതോടെ
ശ്രീനഗർ: കശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന അഞ്ച് ഭീകരരെ വധിച്ചു. അനന്ത്‌നാഗ്, ഷോപ്പിയാൻ എന്നിവിടങ്ങളിലാണു സംഭവം. രണ്ട് ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലിലാണ് അഞ്ച് ഭീകരരെ വധിച്ചത്. രണ്ടിടത്തും കീഴടങ്ങാനുള്ള സുരക്ഷാസേനയുടെ ആവശ്യം തള്ളിയതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹാരയിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ ഭീകരരായ തൗസീഫ് അഹമ്മദ് ഭട്ട്, അമീർ ഹുസൈൻ ഗനി എന്നിവരെയാണ് വധിച്ചത്. സുരക്ഷാ സൈനികനായ മുഹമ്മദ് സലീം അഖൂണിനെ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വീടിനു സമീപം കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയതാണ് ഇരുവരും. ഇവർ ബന്ദികളാക്കിയ നാട്ടുകാരെയും മോചിപ്പിച്ചു.
ചിത്രഗാം സ്വദേശികളായ ആസിഫ് അഹമ്മദ് ഗനി, ഫൈസൽ ഗുൽസാർ ഗനി എന്നിവരും തിരിച്ചറിയാത്ത മറ്റൊരാളുമാണ് ഷോപ്പിയാനിൽ കൊല്ലപ്പെട്ടത്. ഇതിൽ ഫൈസൽ കൗമാരക്കാരനാണ്. ഭീകരർ പുതുതായി സംഘടനയിൽ ചേർത്ത ഫൈസലിനോടു സുരക്ഷാസേനയും മാതാപിതാക്കളും കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റു ഭീകരർ അതിനു അനുവദിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ മധ്യ കശ്മീരിലെ ബുചിപ്പോറയിൽ ഭീകരർ നസീർ ഖാൻ എന്ന് നാട്ടുകാരനെ വധിച്ചു. ഇവിടെ ഭീകരർക്കു വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്.