- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുവയ്ക്ക് ഫാനും കുളിക്കാൻ ഷവറും; രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കും എസി; വെജിറ്റേറിയൻകാർക്കെല്ലാം തണ്ണിമത്തനും ഫ്രൂട്ട്സാലഡും: വേനൽച്ചൂടിനെ ചെറുക്കാൻ തലസ്ഥാന മൃഗശാലയിലെ ഒരുക്കങ്ങൾ ഇങ്ങനെ
വേനൽച്ചൂട് കനക്കുമ്പോൾ തിരുവനന്തപുരം മൃഗശാലയിലെ പക്ഷിമൃഗാദികൾക്ക് ശരീരം തണുപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയാണ് അധികൃതർ. കുളിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി നൽകിയും ഫാനും എസിയും ക്രമീകരിച്ചും തുണത്ത ഭക്ഷണങ്ങൾ നൽകിയുമാണ് മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് അധികൃതർ മുൻതൂക്കം നൽകുന്നത്. കടുവയ്ക്ക് കുളിക്കാൻ ഷവറും കുളിർകാറ്റേൽക്കാൻ കൂട്ടിൽ ഫാനും ഇട്ടു നൽകി.
കടുവയ്ക്ക് ഫാനും ഷവറും കൂട്ടിലെ കുളത്തിൽ 24 മണിക്കൂറും വെള്ളവും സജ്ജമാക്കി. രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കും എസിയുടെ കുളിർമയാണ് നൽകിയിരിക്കുന്നത്. കരടിക്ക് ഫ്രൂട്ട് സാലഡും ഐസ് ക്യൂബുകളും. വെജിറ്റേറിയൻകാർക്ക് തണ്ണിമത്തൻ ജ്യൂസും ഫ്രൂട്ട് സാലഡും. ചൂടുകാലാവസ്ഥയിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാതെയിരിക്കാനാണ് പ്രത്യേക കരുതൽ നൽകുന്നതെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. എല്ലാ സജ്ജീകരണങ്ങളും തയാറായിക്കഴിഞ്ഞു.
ഒട്ടകപക്ഷിക്ക് ഫാനും പനയോലകൊണ്ടുള്ള കുടിലുകളുമാണ് ചൂടിനെ പ്രതിരോധിക്കാനായി ഒരുക്കിയിരിക്കുന്നത്..നീലക്കാളയ്ക്ക് ഫാനും നാലുപാടും വെള്ളം ചീറ്റുന്ന സ്പ്രിങ്ക്‌ളറും നൽകി. കുരങ്ങൻ, കാട്ടുപോത്ത്, കരടി, കടുവ, പാമ്പുകൾ, കണ്ടാമൃഗം തുടങ്ങിയവയുടെ കൂടുകളിലെ കുളങ്ങളിൽ വെള്ളം നിറച്ച് നൽകി. കരടിക്കു പഴ വർഗങ്ങൾ തണുപ്പിച്ച് ഐസ് ബ്ലോക്കുകളാക്കിയാണു നൽകുന്നത്. രാജവെമ്പാല, അനാക്കോണ്ട എന്നിവയ്ക്കായി എസി സജ്ജമാക്കി.
ചെറിയ പാമ്പുകൾക്കായി ചട്ടിയിൽ വെള്ളം നൽകി. പക്ഷികളുടെ കൂടുകളിലെല്ലാം വെള്ളം നിറച്ചു. കാണ്ടാമൃഗത്തിനും മ്ലാവിനും തണുപ്പ് കൂടുതൽ വേണ്ടതിനാൽ ചെളിക്കുളമാണ് തയാറാക്കിയിരിക്കുന്നത്. വെജിറ്റേറിയന്മാരുടെ ഭക്ഷണത്തിൽ തണ്ണിമത്തൻ, സലാഡ് തുടങ്ങിയവയുടെ അളവ് കൂട്ടിയിട്ടുണ്ട്.