രു മാറിടം മാത്രം വളരുന്ന അപൂർവ്വ രോഗവുമായി ജനിച്ച 23കാരിയുട ജീവിതം ശ്രദ്ധ നേടുന്നു. വലത്തേ മാറിടത്തിന് ഇടത്തേ മാറിടത്തേക്കാൾ വലിപ്പക്കുറവുള്ള ബെക്കാ ബുച്ചർ എന്ന യുവതിയാണ് തന്റെ ജീവിത കഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്. ജന്മനാ ഉള്ള ഈ വൈകല്യം താൻ വലുതായപ്പോൾ തനിക്കൊപ്പം വളരുകയായിരുന്നെന്ന് യുവതി വെളിപ്പെടുത്തുന്നു. പോളണ്ട് സിൻഡ്രോം എന്ന രോഗാവസ്ഥയാണ് ഈ വലുപ്പ കൂടുതലിന് കാരണം. വലത്തേ മാറിടത്തിന് ഡി കപ്പ് സൈസ് ആണെങ്കിൽ ഇടത്തേ മാറിടത്തിമ് എ കപ്പ് സൈസാണ്.

തന്റെ മാറിടത്തിലെ ഈ പ്രശ്‌നം കാരണം സ്‌കൂൾ തലം മുതൽ തന്നെ ഒറ്റപ്പെടുത്തിയിരുന്നതായും ക്രൂരമായി കളിയാക്കിയിരുന്നതായും പറയുന്നു. ബെക്കയ്ക്ക് കാമുകന്മാരെ കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു കൂട്ടുകാർ അധിക്ഷേപിച്ചിരുന്നത്. ഒരു ആൺകുട്ടിയും ബെക്കയെ ആഗ്രഹിക്കില്ലെന്നും കൂട്ടുകാർ കളിയാക്കി പറഞ്ഞത് വളരെയധികം വിഷമിപ്പിച്ചതായി പറഞ്ഞു, പിന്നീട് വലുതായപ്പോൾ ഈ പ്രശ്‌നം പരിഹരിക്കാൻ എൻഎച്ച്എസിൽ എത്തി. ഇവിടെ നിന്നുമാണ് പോളണ്ട് സിൻഡ്രോം എന്ന അസുഖമാണെന്ന് കണ്ടെത്തിയത്. എന്നാൽ ഇപ്പോൾ താൻ ഈ വലിപ്പ കൂടുതലിൽ സംതൃപ്തയാണെന്നും സർജറിയിലൂടെ പ്രശ്‌നം പരിഹരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബെക്ക പറയുന്നു.

ജന്മനാ ഉണ്ടാകുന്ന പ്രശ്‌നമാണ് പോളണ്ട് സിൻഡ്രോം. ചെസ്റ്റ് മസിലുകൾ വികസിക്കാതെ വരുന്ന രോഗമാണിത്. ഈ രോഗം കൂടുതലായി പുരുഷന്മാരിലാണ് പ്രത്യക്ഷപ്പെടുന്നത്.