- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നാനിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് ആയിരത്തിലേറെ പേർ; പൊലീസ് പിരിഞ്ഞു പോകാൻ നിർദേശിച്ചതോടെ സംഘർഷം:കടയുടമ അടക്കം 15 പേർ അറസ്റ്റിൽ
മലപ്പുറം: പൊന്നാനിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെ സംഘർഷം. കട ഉടമ അണ്ടത്തോട് ചോലയിൽ ഷമാസ് (26) ഉൾപ്പെടെ 15 പേരെ അറസറ്റ് ചെയ്തു. പൊന്നാനി വെളിയങ്കോട് പുതിയിരുത്തിയിൽ തിങ്കളാഴ്ച തുടങ്ങിയ ന്യൂ ജനറേഷൻ ബൈക്കുകളുടെ സ്‌പെയർ പാർട്‌സ് വിൽക്കുന്ന കടയുടെ ഉദ്ഘാടനത്തിനിടെയാണ് സംഘർശം ഉണ്ടായത്. കട ഉദ്ഘാടനത്തിന് ആയിരത്തിലധികം പേർ പങ്കെടുത്തിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
പൊന്നാനി-ചാവക്കാട് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. ഇതോടെ പെരുമ്പടപ്പ് പൊലീസ് എത്തി ആളുകളെ മാറ്റാൻ ശ്രമം നടത്തി. പക്ഷേ ആളുകൾ പിരിഞ്ഞുപോകാൻ തയാറായില്ല. പിന്നീട് പൊലീസ് ലാത്തി വീശി ജനക്കൂട്ടത്തെ ഒഴിപ്പിച്ചു. ലാത്തി ചാർജിനിടെ ചില ആളുകൾ പൊലീസിനെ കല്ലെറിഞ്ഞു. ഇതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.
സംഘർഷത്തിനിടെ ഹൈവേ പൊലീസ് എസ്‌ഐ ശശികുമാർ, പൊലീസുകാരായ എൻ.എച്ച് ജിബിൻ, നിഥിൻ എന്നിവർക്ക് പരുക്കേറ്റു. ഇവർ ചികിത്സയിലാണ്. മൂന്നു പേർക്കും എല്ലിനു പൊട്ടലുണ്ട്. കല്ലേറിനിടെയാണ് മൂന്നു പൊലീസുകാർക്കും പരുക്കേറ്റത്. പൊലീസിന്റെ ജോലി തടസപ്പെടുത്തൽ, സംഘം ചേർന്ന് പൊലീസിനെ മർദിക്കൽ, കോവിഡ് ലംഘനം, ഗതാഗത തടസം, അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിക്കൽ തുടങ്ങിയ കേസുകളാണ് ചുമത്തിയിരിക്കുന്നത്. ദേശീയ പാതയിൽ റൈസിങ് നടത്തിയ 9 ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 15 പേരെയും പൊന്നാനി കോടതിയിൽ ഹാജരാക്കി.