- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊണ്ടയിൽ മീന്മുള്ള് കുടുങ്ങിയതിനെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് സഹോദരി മരിച്ചു; മനംനൊന്ത സഹോദരൻ തൂങ്ങി മരിച്ചു
ഏറ്റുമാനൂർ: സഹോദരിയുടെ മരണത്തിൽ മനംനൊന്ത് സഹോദരൻ തൂങ്ങിമരിച്ചു. അതിരമ്പുഴ കുറ്റിയേൽകവല ഭാഗത്ത് വഞ്ചിപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ സിന്ധു ഷിജു (45) ആണ് തൊണ്ടയിൽ മീന്മുള്ള് കുടുങ്ങിയതിനെ തുടർന്നുണ്ടായ അണുബാധയേറ്റ് മരിച്ചത്. ഇതിൽ മനംനൊന്താണ് സഹോദരൻ സുനിൽ(37) തൂങ്ങിമരിച്ചത്.
ഒരാഴ്ചമുമ്പ് ഭക്ഷണം കഴിക്കുന്നതിനിടയിൽ സിന്ധുവിന്റെ തൊണ്ടയിൽ മീന്മുള്ള് കുടുങ്ങി. തുടർന്ന് അണുബാധയുണ്ടായി. ഇതിനിടെ ന്യൂമോണിയ ബാധിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സിന്ധു മരിച്ചു. മരണവിവരമറിഞ്ഞെത്തിയ സുനിൽ ദുഃഖിതനായിരുന്നു. പുറത്തേക്കുപോയ ഇദ്ദേഹം മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു.
അവിവാഹിതനായ സുനിൽ എം.ജി.യൂണിവേഴ്‌സിറ്റി ജങ്ഷനിൽ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അലീന (12)യാണ് സിന്ധുവിന്റെ മകൾ. സിന്ധുവിന്റെ ശവസംസ്‌കാരം ചൊവ്വാഴ്ച മണ്ണാർകുന്ന് സെന്റ് ഗ്രീഗോറിയോസ് പള്ളി സെമിത്തേരിയിൽ.