- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയോട് വിടചൊല്ലി ഗൗരിയമ്മ; ഇനി താമസം സഹോദരി പുത്രിക്കൊപ്പം തലസ്ഥാനത്ത്
തിരുവനന്തപുരം: ആലപ്പുഴയോട് വിടപറഞ്ഞ് തലസ്ഥാനത്തേക്ക് ചേക്കേറി ഗൗരിയമ്മ. വഴുതക്കാട് പൊലീസ് ആസ്ഥാനത്തിനു പിന്നിലെ ഉദാര ശിരോമണി റോഡിൽ താമസിക്കുന്ന സഹോദരീ പുത്രിയുടെ വീട്ടിലേക്കാണ് ഗൗരിയമ്മ താമസം മാറിയത്.ശനിയാഴ്ചയാണ് ആലപ്പുഴ ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീടിനോടു വിടപറഞ്ഞ ഗൗരിയമ്മ 102-ാം വയസ്സിൽ പിഎസ്‌സി മുൻ അംഗവുമായ പി.സി.ബീന കുമാരിയുടെ വീട്ടിലേക്കാണ് താമസം മാറിയത്.
'കുറേ നാളായി ഞങ്ങൾ തിരുവനന്തപുരത്തേക്കു വിളിക്കുന്നു. കൊച്ചുമക്കൾക്കൊപ്പം കഴിയണമെന്ന ആഗ്രഹം അമ്മയ്ക്കും ഉണ്ടായിരുന്നു. ശനിയാഴ്ച കൊച്ചിയിലുള്ള എന്റെ മകൾക്കൊപ്പമാണ് കാറിൽ അമ്മയും വന്നത്. അമ്മ ഒപ്പമുള്ളതാണ് ഞങ്ങൾക്കും സന്തോഷവും സമാധാനവും. ഇനി ഇവിടെത്തന്നെയുണ്ടാവും. ആലപ്പുഴയിലെ വീട് അടച്ചിടുകയാണ്' ബീന കുമാരി പറഞ്ഞു.
മൂന്ന് വർഷം മുൻപാണ് അവസാനമായി ഗൗരിയമ്മ തലസ്ഥാനത്ത് എത്തിയത്. അതും ഗൗരിയമ്മ കൂടി ഉൾപ്പെട്ട ആദ്യ സർക്കാർ രൂപീകരണത്തിന്റെ 60ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ. എ്ന്നാൽ ഇനി സ്ഥിര വാസം ഇവിടെ തന്നെ ആയിരിക്കും. പ്രമേഹവും പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. രാഷ്ട്രീയത്തിൽ സജീവമായ ഇടപെടലുകളില്ലെങ്കിലും പത്രത്തിൽ നിന്നും രാഷ്ട്രീയ വാർത്തകൾ ചോദിച്ചറിയും.
അലർജിയുള്ളതിനാൽ കോവിഡ് വാക്‌സിൻ എടുത്തില്ല. ചാത്തനാട്ടെ വീട്ടിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ അനുഗ്രഹം തേടി അരൂർ, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ ഇടതു മുന്നണി സ്ഥാനാർത്ഥികൾ വീട്ടിലെത്തിയിരുന്നു. തപാൽ വോട്ടും രേഖപ്പെടുത്തിയ ശേഷമാണ് തലസ്ഥാനത്തേക്കു ചേക്കേറുന്നത്. കോവിഡ് സാഹചര്യത്തിൽ ഇവിടെയും സന്ദർശക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.