- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലചരക്കു കടയോടുചേർന്നുള്ള റേഷൻകടയ്ക്ക് പിടിവീഴും; രണ്ടും ഒരാളാണ് നടത്തുന്നതെങ്കിൽ നടപടി
ആലപ്പുഴ: പലചരക്കു കടയോടുചേർന്നുള്ള റേഷൻകടകളെക്കുറിച്ച് അന്വേഷണം നടത്താൻ പൊതുവിതരണവകുപ്പ്. പലചരക്കുകടയോടുചേർന്നു പ്രവർത്തിക്കുന്ന റേഷൻകടകളുടെ വിവരങ്ങൾ കൈമാറാൻ ജില്ലാ സപ്ലൈ ഓഫീസർമാരോട് പൊതുവിതരണവകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടു. റേഷൻകട ലൈസൻസി തന്നെയാണോ പലചരക്കുകട നടത്തുന്നതെന്ന് കണ്ടെത്താനാണിത്. രണ്ടും ഒരാളാണ് നടത്തുന്നതെങ്കിൽ നടപടിയുണ്ടാകും.
പലചരക്കുകടയും റേഷൻകടയും അടുത്തടുത്തുവന്നാൽ ഭക്ഷ്യധാന്യതിരിമറിക്ക് സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. കേരള റേഷനിങ് ഓർഡർ പ്രകാരം റേഷൻവ്യാപാരം നടത്തുന്നവർ സമാനസ്വഭാവമുള്ള മറ്റുവ്യാപാരം നടത്താൻ പാടില്ല. എന്നാൽ, ചില റേഷൻ വ്യാപാരികൾ പലചരക്കുവ്യാപാരവും നടത്തുന്നുണ്ട്. ചിലർ കുടുംബാംഗങ്ങളുടെ പേരിലും നടത്തുന്നുണ്ട്.
ഭക്ഷ്യകമ്മിഷൻ വിവിധജില്ലകളിൽ പരിശോധന നടത്തിയപ്പോൾ ഇക്കാര്യങ്ങൾ വ്യക്തമായിരുന്നു. സംസ്ഥാന ഭക്ഷ്യകമ്മിഷൻ ഇടപെടലിനെത്തുടർന്നാണ് നടപടി.