ടുത്തിടെ നടന്ന അഭിപ്രായ സർവ്വേയിൽ 75 ശതമാനം ആളുകളും വാക്സിൻ പദ്ധതി പൂർത്തിയാകുകയും രാജ്യത്തെ എല്ലാവർക്കും വാക്സിൻ ലഭിക്കുകയും ചെയ്താൽ ഉടൻ അതിർത്തികൾ തുറന്ന് വിദേശയാത്രയ്ക്ക് അനുമതി നൽകണം എന്നാണ് പറഞ്ഞത്. എന്നാൽ വാക്സിൻ പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നില്ലെന്നും അതുകൊണ്ട് വാക്സിൻ എല്ലാവർക്കും ലഭിച്ചു എന്നതുകൊണ്ട് അതിർത്തികൾ തുറക്കാനാകില്ലെന്നുമാണ് ആരോഗ്യ മന്ത്രി ഗ്രേഗ് ഹണ്ട് പറയുന്നത്. അതായത് ആസ്ട്രേലിയയിലേക്കുള്ള വാതിലുകൾ പൂർണ്ണമായും തുറക്കാൻ ഇനിയും വർഷങ്ങൾ എടുത്തേക്കുമെന്ന് ചുരുക്കം.

വക്സിൻ പദ്ധതി പൂർത്തിയായാൽ അതിർത്തികൾ തുറക്കും എന്ന് മാസങ്ങളായി നൽകുന്ന വാഗ്ദാനത്തിന് എതിരാണ് ഈ പ്രസ്താവന. കരുതലേറെയുള്ള ഈ സമീപനത്തെ പക്ഷെ ബിസിനസ്സ് രംഗത്തുള്ളവരും രാഷ്ട്രീയ നിരീക്ഷകരും ശക്തമായി എതിർക്കുകയാണ്. ആസ്ട്രേലിയയെ ഒരു തടവറയായി മാറ്റുകയാണ് എന്നാണ് അവർ ആരോപിക്കുന്നത്. അഭിപ്രായ സർവേയിൽ പങ്കെടുത്ത 26 ശതമാനം പേർ മാത്രമാണ് ഹണ്ടിന്റെ അഭിപ്രായത്തോട് യോജിച്ചത്.

ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന ഈ നിലപാട് വാക്സിൻ എടുക്കുന്നതിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കും എന്നുവരെ അഭിപ്രായപ്പെടുന്നവരുണ്ട്. വാക്സിൻ എടുത്താലും സ്വാതന്ത്ര്യം ലഭിക്കില്ലെന്നു വരുമ്പോൾ സ്വാഭാവികമായും ജനങ്ങൾ വാക്സിൻ എടുക്കുന്നതിൽ നിന്നും പിന്മാറുമെന്നാണ് ഇവർ പറയുന്നത്. അതേസമയം, കൂടുതൽ മാരകവും, ഭാഗികമായിട്ടാണെങ്കിൽ പോലും വാക്സിനെതിരെ പ്രതിരോധശേഷിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബ്രസീൽ, ദക്ഷിണാഫ്രിക്കൻ ഇനങ്ങളുടെ സാന്നിദ്ധ്യവുമാണ് സർക്കാരിനെ കൊണ്ട് ഇത്തരത്തിലൊരു തീരുമാനമെടുപ്പിക്കാൻ നിർബന്ധിതമാക്കുന്നത്.

അതേസമയം, യൂറോപ്പിലാകെ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. എന്നും ലോക്ക്ഡൗണിനെ ഭയപ്പെട്ടിരുന്ന സ്വീഡനിലാണ് രോഗവ്യാപനം ഏറ്റവും അധികമുള്ളത്. പത്തുലക്ഷം പേരിൽ 635 രോഗികൾ എന്നതാണ് സ്വീഡനിലെ നിലവിലെ സാഹചര്യം. മാത്രമല്ല, മറ്റേതൊരു രാജ്യത്തേക്കാൾ അധികം രോഗികൾ ഇന്റൻസീവ് കെയറിലുള്ളതും സ്വീഡനിലാണ്. ഇതുവരെ കഷ്ടിച്ച് 13 ശതമാനം പേർക്ക് മാത്രമാണ് സ്വീഡനിൽ വാക്സിന്റെ ആദ്യ ഡോസെങ്കിലും ലഭിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ യൂറോപ്പ് മുഴുവനും അടച്ചുപൂട്ടിയപ്പോൾ ലോക്ക്ഡൗണിലേക്ക് പോകാതെ വാർത്തയിൽ ഇടംപിടിച്ച രാജ്യമാണ് സ്വീഡൻ. ജനുവരിയിൽ രണ്ടാം തരംഗത്തിന്റെ മൂർദ്ധന്യഘട്ടത്തിൽ 389 പേർ ഇന്റൻസീവ് കെയറിൽ അഭയം തേടിയപ്പോൾ, ഈ മൂന്നാം തരംഗ കാലത്ത് അവരുടെ എണ്ണം 392 ആയി ഉയർന്നു. പിന്നീട് ലോക്ക്ഡൗണിന് നിർബന്ധിതമായ സ്വീഡനിൽ ഇപ്പോൾ മെയ്‌ 3 വരെ കൂടുതൽ ഇളവുകൾ നല്കില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.