മധുര: അംബേദ്കർ പ്രതിമയിൽ മാലയിട്ട് ആദരമർപ്പിക്കാൻ എത്തിയ ബിജെപി നേതാക്കളെയും പ്രവർത്തകരെയും വിസികെ (വിടുതലൈ ചിരുത്തൈ കച്ചി) പ്രവർത്തകർ തല്ലിയോടിച്ചു. മധുരയിലാണ് സംഭവം. ഡിഎംകെ സഖ്യത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണിത്. മധുരയിൽ അംബേദ്കർ പ്രതിമയിൽ ആദരമർപ്പിക്കാൻ എത്തിയപ്പോഴാണ് ബിജെപി നേതാക്കൾക്ക് മർദനമേറ്റത്.

ബിജെപി നേതാക്കളെ അംബേദ്കർ പ്രതിമയിൽ മാലയിടാൻ അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു വിസികെ പ്രവർത്തകർ. പിന്മാറാതെ ബിജെപിയും നിലയുറപ്പിച്ചതോടെയാണ് പ്രശ്‌നം സംഘർഷത്തിലേക്ക് എത്തിയത്. സ്ത്രീകൾ അടക്കമുള്ള സംഘമാണ് തടയാനായി എത്തിയത്.