- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തിയറ്റു; അപകടം ഉണ്ടായത് ബോംബ് നിർമ്മാണത്തിനിടെ എന്ന് സൂചന: പരിക്ക് ഗുരുതരമായതിനാൽ യുവാവിനെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി
കതിരൂർ: കണ്ണൂരിൽ ബോംബ് സ്ഫോടനം. കതിരൂരിൽ ഇന്നലെ രാത്രിയോടെ ഉണ്ടായ സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു. നിജേഷ് എന്ന മാരിമുത്തുവിന്റെ കൈപ്പത്തിയാണ് തകർന്നത്. നിജേഷിനെ മംഗാലപുരം ആശുപത്രയൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.
ബോംബ് നിർമ്മാണത്തിനിടെയാണ് അപകടമെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. നിജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗാലപുരം ആശുപത്രയിലേക്ക് കൊണ്ടുപോയി. കണ്ണൂർ കതിരൂർ നാലാംമൈലിലാണ് സ്ഫോടനം നടന്നത്.
Next Story