- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗഡ്കരി കുടുംബത്തിന്റെ സ്‌കാനിയാ ബസ് ഇടപാട്; കൂടുതൽ രേഖകൾ പുറത്ത്
ന്യൂഡൽഹി: ഗഡ്കരി കുടുംബം നടത്തിയ സ്‌കാനിയ ബസ് ഇടപാടിന്റെ കൂടുതൽ രേഖകൾ പുറത്ത്. ഗഡ്കരിയുടെ മക്കളുടെ പങ്ക് സംബന്ധിച്ച തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗഡ്കരിയുടെ മക്കളായ നിഖിൽ ഗഡ്കരി, സാരംഗ് ഗഡ്കരി എന്നിവർ സ്‌കാനിയ കമ്പനിയുമായി നടത്തിയ ആശയവിനിമയങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളാണ് പുറത്തുവന്നത്. കരാറുകൾ ലഭിക്കാൻ ഗഡ്കരി കുടുംബത്തിന് ആഡംബര ബസ് സ്‌കാനിയ കമ്പനി നൽകിയെന്ന വാർത്ത ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഗഡ്കരി കുടുംബത്തിന്റെ സ്‌കാനിയാ ബസ് ഇടപാട് സംബന്ധിച്ച കൂടുതൽ രേഖകൾ പുറത്ത് വന്നത്.
2015 മാർച്ചിൽ നടന്ന ഇടപാടുകളുടെ രേഖകളാണ് പുറത്ത് വന്നത്. ഗഡ്കരിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് ആവശ്യപ്പെട്ടത്. കർണാടകയിലെ സർസപുരയിൽ ഇന്ത്യയിലെ ആദ്യ പ്ലാന്റ് സ്ഥാപിച്ചതിന് രണ്ട് മാസങ്ങൾക്കകം ആഡംബര ബസ്സിനായി സ്‌കാനിയ കമ്പനിയെ ഗഡ്കരിയുടെ മക്കൾ ബന്ധപ്പെട്ടു. ബസ്സിനായി ചർച്ച നടക്കുന്നതിനിടെ സാരംഗ് ഗഡ്കരി സ്‌കാനിയയുടെ ബെംഗളൂരുവിലെ ഫാക്ടറിയിൽ സന്ദർശനം നടത്തിയിരുന്നു.
സുദർശൻ ഹോസ്പിറ്റാലിറ്റി എന്ന സ്വകാര്യ സ്ഥാപനമാണ് ഗഡ്കരി സഹോദരങ്ങൾക്ക് വേണ്ടി ബസ് പാട്ടത്തിനെടുത്തത്. ഇതിനായി സുദർശന ഹോസ്പിറ്റാലിറ്റിക്ക് വായ്പയായി പണം നൽകിയത് സാരംഗ് ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള മാനസ് അഗ്രോ എന്ന സ്ഥാപനമാണെന്നും രേഖകൾ പറയുന്നു. എന്നാൽ മുഴുവൻ തുകയും നൽകിയിട്ടില്ലെന്നും ബാക്കി വന്ന തുകയ്ക്കായിട്ട് ഗഡ്കരി സഹോദരങ്ങളെ ബന്ധപ്പെട്ടതായും സ്‌കാനിയ കമ്പനിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. തനിക്കോ കുടുംബത്തിനോ ആഡംബര ബസ്സ് ഇടപാടിൽ പങ്കില്ലെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വാദങ്ങൾ പൊളിക്കുന്നതാണ് പുറത്തുവന്ന രേഖകൾ.