- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡരികിൽ പാർക്ക് ചെയ്ത തന്റെ വാഹനത്തിൽ ഇടിച്ച ശേഷം നിർത്താതെ പോയത് ആരെന്ന് ജൂഡ് ആന്റണി; നേരിട്ടെത്തി ക്ഷമ ചോദിച്ച് യുവാവ്
റോഡരികിൽ പാർക്ക് ചെയ്ത വാഹനത്തിൽ ഇടിപ്പിച്ച ശേഷം നിർത്താതെ പോയെ ആളെ സോഷ്യൽ മീഡിയയിലൂടെ തിരഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി. വീഡിയോ വൈറലായതോടെ ജൂഡിന് മുന്നിൽ നേരിട്ടെത്തി ക്ഷമ ചോദിച്ച് യുവാവ്. രോഹിത്ത് എന്ന യുവാവാണ് തന്റെ വാഹനമാണ് ഇടിച്ചതെന്ന് പറഞ്ഞഅ ജൂഡിന് മുന്നിൽ നേരിട്ടെത്തിയത്.
ഇന്നലെ രാത്രി പത്തുമണിയോടെ കോട്ടയത്തുള്ള ഭാര്യവീടിന്റെ പുറത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന ജൂഡിന്റെ കാറിൽ മറ്റൊരു വാഹനം വന്നിടിച്ച് നിർത്താതെ പോയി. ഇൻഷുറൻസ് ലഭിക്കണമെങ്കിൽ ഇടിച്ച വാഹനവും വേണം അതുകൊണ്ട് ഇടിപ്പിച്ചയാൾ മുന്നോട്ടുവരണം എന്നു കാണിച്ചുകൊണ്ട് ജൂഡ് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു.
ഇതേ തുടർന്നാണ് യൂവാവ് തന്റെ വാഹനമാണ് ജൂഡിന്റെ വണ്ടിയിൽ ഇടിച്ചതെന്നു പറഞ്ഞുകൊണ്ട് മുന്നോട്ടു വന്നത്. ഒരു പൂച്ച കുറുകെ ചാടിയപ്പോൾ നിയന്ത്രണം വിട്ട് സംഭവിച്ചതാണെന്നും രാത്രി ആയതിനാലാണ് നിർത്താതെ പോയതെന്നുമാണ് യുവാവ് പറഞ്ഞത്. തന്റെ വാഹനമാണ് ഇടിച്ചതെന്ന് പറഞ്ഞു മുന്നോട്ടുവന്ന യുവാവിന് നന്ദി പറഞ്ഞുകൊണ്ടൊരു വിഡിയോ ജൂഡ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.