- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചട്ടമ്പിസ്വാമികളുടെ സമാധി വാർഷികം പ്രാർത്ഥനാദിനമായി ആചരിച്ചു; ദിവ്യജ്യോതി സമർപ്പണം, കളഭാഭിഷേകം, ശ്വേതപുഷ്പാഭിഷേകം എന്നിവ നടത്തി
പന്മന: സർവ്വവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി വാർഷികം പന്മന ആശ്രമത്തിൽ പ്രാർത്ഥനാദിനമായി ആചരിച്ചു. പന്മനമനയിൽ ബാലഭട്ടാരക വിലാസം സംസ്‌കൃത ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിലെ ചട്ടമ്പിസ്വാമി സമാധിമണ്ഡപത്തിൽ രാവിലെ ഗുരുപൂജ നടത്തി. കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപതി സ്വാമി ശിവാനന്ദ കാർമികത്വം വഹിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ സമ്മേളനവും അനുസ്മരണച്ചടങ്ങുകളും പൂർണമായും ഒഴിവാക്കി. ആശ്രമത്തിലെ ചട്ടമ്പിസ്വാമി പ്രതിമയ്ക്കു മുന്നിൽ ഡോ. വിജയൻ തന്ത്രി ദീപം തെളിച്ചു. കലശാഭിഷേകം, കലശപൂജ എന്നിവയും നടത്തി.
സമാധിമണ്ഡപത്തിൽനിന്നു പൂജാകർമങ്ങൾക്കുശേഷം ദിവ്യജ്യോതി വൈകിട്ടു പന്മന ആശ്രമാചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ ഘോഷയാത്രയായി ആശ്രമത്തിലെത്തിച്ചു ഡോ. വിജയൻ തന്ത്രിക്കു കൈമാറി.
ദേവമഠം വിഷ്ണുശർമ, എം.ഗിരീഷ്‌കുമാർ, സമാധി ക്ഷേത്രം മേൽശാന്തി താമരമഠം നാരായണൻ നമ്പൂതിരി, ശാന്തി മഹേഷ് എന്നിവരുടെ കാർമികത്വത്തിൽ ദിവ്യജ്യോതി സമർപ്പണം, കളഭാഭിഷേകം, ശ്വേതപുഷ്പാഭിഷേകം എന്നിവ നടത്തി.