- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി സാന്ദ്രയുടെ ഇരട്ടക്കുട്ടികളുടെ ചോറൂണിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; രുദ്രയെയും മിത്രയേയും ഏറ്റെടുത്ത് ആരാധകർ
താരദമ്പതികളായ പ്രജിത്തിന്റെയും സാന്ദ്രയുടെയും ഇരട്ടക്കുട്ടികളുടെ ചോറൂണ് ചടങ്ങിന്റെ വിഡിയോ ആരാധകരുടെ ഇടയിൽ വൈറലാകുന്നു. ചെന്നൈ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. രുദ്ര, മിത്ര എന്നാണ് മക്കളുടെ പേരുകൾ. സുന്ദരിമണികളായ ഇരട്ടക്കുട്ടികളെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ടെലിവിഷൻ പരമ്പരകളിലൂടെയാണ് സാന്ദ്ര അഭിനയരംഗത്തെത്തുന്നത്. പിന്നീട് സ്വപ്നക്കൂട്, വാർ ആൻഡ് ലവ്, സിങ്കം 3 തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടു. ജ്യോതിക നായികയായ കാട്രിൻ മൊഴിയിലാണ് അവസാനം വേഷമിട്ടത്. പ്രജിത്ത് ടെലിവിഷൻ അവതാരകനാണ്. നിവിൻ പോളി ചിത്രം ലവ് ആക്ഷൻ ഡ്രാമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രജിത്ത് ആയിരുന്നു.
Next Story