- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിൻ എത്തിയാൽ എല്ലാമായെന്ന് കരുതിയതു വെറുതെ; ആദ്യ രണ്ട് ഡോസ് കഴിഞ്ഞ് ആറുമാസം കൂടി കഴിഞ്ഞാൽ മൂന്നാമത്തെ ഡോസ്; വർഷം തോറും വീണ്ടും കുത്തിവയ്പ്പ്; കോവിഡിനെ തടയാൻ വാക്സിനേഷൻ തുടർന്നു കൊണ്ടിരിക്കും
കോവിഡ് വാക്സിൻ എടുത്തു എന്ന് വിചാരിച്ച്, ധൈര്യത്തോടെ നെഞ്ച് വിരിച്ച് നടക്കണ്ട. അപകടം പുറകേയുണ്ടാകും. ഇപ്പോൾ നൽകുന്ന രണ്ട് വാക്സിനുകൾ പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നില്ല. മാതമല്ല, രണ്ട് ഡോസുകളും എടുക്കുന്നവർ ആറുമാസം കഴിഞ്ഞ് മൂന്നാമത് ഒരു ഡോസു കൂടി എടുക്കേണ്ടതായി വന്നേക്കുമെന്ന് ഫൈസറിന്റെ സി ഇ ഒ പറയുന്നു. രണ്ടു ഡോസും എടുത്തതിനു ശേഷം, 6 മാസം മുതൽ 12 മാസത്തിനുള്ളിൽ മൂന്നാമത്തെ ബൂസ്റ്റർ ഷോട്ടും നൽകണമെന്നാണ് ഫൈസർ സി ഇ ഒ ആല്ബെർട്ട് ബൗർല പറഞ്ഞത്. സി എൻ ബി സി ഒരുക്കിയ ഒരു പാനൽ ചർച്ചയിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതുമാത്രം പോരാ. ആളുകൾ എല്ലാ വർഷവും വാക്സിൻ എടുക്കേണ്ടതായി വന്നേക്കാം എന്നും അദ്ദേഹം പറയുന്നു. പോളിയോ പോലുള്ള രോഗങ്ങൾക്ക് ഒരൊറ്റ വാക്സിൻ മതിയാകും. എന്നാൽ, ഫ്ളൂ പോലുള്ളവയ്ക്ക് എല്ലാവർഷവും വാക്സിൻ എടുക്കേണ്ടതായിട്ടുണ്ട്. അതുപോലെ കോവിഡ് വാക്സിനും വർഷാവർഷം എടുക്കേണ്ടതായി വന്നേക്കാം. പോളിയോ വൈറസിനേക്കാൾ ഇൻഫ്ളുവൻസാ വൈറസുമായിട്ടാണ് കോവിഡ് വൈറസിൻ' കൂടുതൽ സാമ്യം. അടുത്തിടെ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞത്, രണ്ടാമത്തെ ഡോസും എടുത്തുകഴിഞ്ഞാൽ, കോവിഡ് വാക്സിൻ തടയുന്നതിൽ ഫൈസർ വാക്സിൻ 90 ശതമാനത്തിലേറെ കാര്യക്ഷമമാണെന്നാണ്.
എന്നാൽ, ഇത് ആറു മാസത്തേക്ക് മാത്രമാണ് നിലനിൽക്കുക. അതിനപ്പുറത്തേക്ക് വാക്സിന്റെ പ്രഭാവം നിലനിൽക്കുമോ എന്നറിയാൻ കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണ്. ആന്റിബോഡിയുടെ പ്രതികരണ കാലം എത്രവരുമെന്ന കാര്യത്തിൽ ഇപ്പോഴും പഠനങ്ങൾ നടക്കുന്നതേയുള്ളു. വാക്സിൻ മൂലം ഉണ്ടാകുന്ന ആന്റിബോഡികൾ അതിശക്തമാണ്. എന്നാൽ, കാലക്രമേണ അതിന്റെ ശക്തി ക്ഷയിക്കാം മാത്രമല്ല, ജനിതകമാറ്റം സംഭവിച്ച ഇനങ്ങളും ഇപ്പോൾ പടർന്നു പിടിക്കുകയാണ്. അവയ്ക്ക് മേൽ വാക്സിനുകൾക്ക് എത്രമാത്രം സ്വാധീനമുണ്ടാകും എന്ന കാര്യവും പഠനവിഷയമാണ്.
ആന്റിബോഡികളെ പ്രതിരൊധിക്കാൻ ശേഷിയുള്ള ഭാവിയിലെ വൈറസുകളെ ഉദ്ദേശിച്ചുള്ളതാണ് ബൂസ്റ്റർ ഷോട്ട് എന്ന മൂന്നാം ഡോസ്. പരീക്ഷണത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ 144 വോളന്റിയർമാർക്ക് ഇത് നൽകും. രോഗകാരിയുടെ ജനിതക കോഡിന്റെ ഭാഗമായ എം ആർ എൻ എ ആണ് ഇത് നിർമ്മിക്കാൻ ഉപയോഗിക്കുക. ഫൈസറിന്റെ നിലവിലെ രണ്ടു ഡോസുകളും ദക്ഷിണാഫ്രിക്കൻ ഇനത്തിനെതിരെ ഉയർത്തുന്ന പ്രതിരോധം ദുർബലമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മൂന്നാം ഡോസ് ഈ പോരായ്മ നികത്തുന്നതായിരിക്കും എന്നാണ് പ്രതീക്ഷ.
അതേസമയം, മൊഡേണയും ദക്ഷിണാഫ്രിക്കൻ ഇനത്തിനെതിരായ ഒരു ബൂസ്റ്റർ ഷോട്ടിന്റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. 2021 അവസാനത്തോടെ ഇത് വിപണിയിൽ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ