- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20വയസിനു മുൻപ് ഇഷ്യു ചെയ്യുന്ന ഒ സി ഐ കാർഡ് പാസ്പ്പോർട്ട് പുതുക്കുമ്പോൾ ഒരിക്കൽ മാത്രം വീണ്ടും എടുക്കുക; അൻപത് കഴിയുമ്പോൾ പുതിയ കാർഡെന്ന നിയമം റദ്ദാക്കി; ഒ സി ഐ കാർഡ് ഉടമകൾക്ക് ഗുണകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യമന്ത്രാലയം
ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ സി ഐ) കാർഡുകളുടെ കാര്യത്തിൽ നടപടിക്രമങ്ങൾ കൂടുതൽ ലളിതവത്ക്കരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതുവരെ, 20 വയസ്സു തികയുമ്പോൾ പുതിയ പാസ്സ്പോർട്ട് എടുക്കുന്നതിനോടൊപ്പം ഒ സി ഐ കാർഡു പുതുക്കണമായിരുന്നു. മാത്രമല്ല 50 വയസ്സ് പൂർത്തിയായാൽ അപ്പോഴും കാർഡ് പുതുക്കണമായിരുന്നു. ഈ നിയമമാണ് ഇപ്പോൾ എടുത്തുകളഞ്ഞിരിക്കുന്നത്.
പുതിയ നിയമമനുസരിച്ച്, 20 വയസ്സിനു മുൻപ് ഒ സി ഐ കാർഡ് എടുത്തിട്ടുണ്ടെങ്കിൽ, 20 വയസ്സ് പൊർത്തിയായാൽ കാർഡ് പുതിയത് എടുക്കേണ്ടതായി വരും അതും പുതിയ പാസ്പോർട്ടിനൊപ്പം മാത്രം എടുത്താൽ മതി. പുതുക്കിയ നിയമനുസരിച്ച് 20 വയസ്സിനു താഴെയുൾല ഒ സി ഐ കാർഡ് ഉടമകൾ പുതിയ പാസ്സ്പോർട്ട് ലഭിക്കുമ്പോൾ അതിന്റെ കോപ്പിയോടൊപ്പം അവരുടെ ഏറ്റവും പുതിയ ഫോട്ടോയും ഒ സി ഐ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. 20 വയസ്സുകഴിഞ്ഞാൽ, പുതിയ പാസ്സ്പോർട്ട് എടുക്കുമ്പോഴും ഒസി ഐ കാർഡ് പുതുക്കേണ്ടതില്ല.
അതുപോലെ, 50 വയസ്സുകഴിയുമ്പോഴും പാസ്സ്പോർട്ടിനൊപ്പം പുതിയ ഫോട്ടോ അപ്ലോഡ് ചെയ്താൽ മതിയാകും. ഒ സി ഐ കാർഡ് പുതുക്കേണ്ടതില്ല. പുതിയ പാസ്സ്പോർട്ട് ലഭിച്ച് 3 മസങ്ങൾക്കുള്ളിൽ ഈ രേഖകൾ അപ്ലോഡ് ചെയ്യണം. ഒ സി ഐ കാർഡ് ഉടമകളും അതുപോലെ ഓ സി ഐ കാർഡ് ഉടമകളുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവോ വിദേശവംശജരാണെങ്കിൽ, ഇത്തരത്തിൽ ഫോട്ടോ പുതക്കണമെന്ന് അഭ്യന്ത്രര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ഓരോ തവണ പസ്സ്പോർട്ട് പുതുക്കുമ്പോഴും പാസ്സ്പോർട്ട് രേഖകൾ, പുതിയ ഫോട്ടോ എന്നിവയ്ക്കൊപ്പംവിവാഹബന്ധം ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ തെളിവുകൾ കൂടി ഇക്കാര്യത്തിലപ്ലോഡ് ചെയ്യണം.
വിവരങ്ങളും വിശദാംശങ്ങളും അപ്ലോഡ് ചെയ്തുകഴിഞ്ഞാൽ, അത് ലഭിച്ചു എന്നറിയിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ഈമെയിൽ വഴി ലഭിക്കും. പുതിയ പാസ്സ്പോർട്ട് ലഭിച്ച്, ഇത്തരത്തിൽ വിവരങ്ങൾ അപ്ലോഡ് ചെയ്തതായി കുറിപ്പ് ലഭിക്കുന്നതുവരെയുള്ള ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നോ ഇന്ത്യയിലേക്കോ ഉള്ള യാത്രകൾക്ക് ഒരു തടസവുമുണ്ടാകില്ലെന്നും അഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
ഇന്ത്യയിലേക്കുള്ള വരവും പോക്കും സുഗമമാക്കും എന്നതിനു പുറമേ മറ്റ് ചില ആനുകൂല്യങ്ങൾ കൂടി ഉള്ളതിനാൽ ഒ സി ഐ കാർഡ് വിദേശ ഇന്ത്യാക്കാർക്കിടയിലും അവരുടെ വിദേശ വംശജരായ ഭാര്യാ/ഭർത്താക്കന്മാർക്കിടയിലും ഏറെ പ്രചാരത്തിലുള്ള ഒന്നാണ്. ഇതുവരെ ഏകദേശം 37.72 ലക്ഷം ഒ സി ഐ കാർഡുകളാണ് ഇന്ത്യാ സർക്കാർ വിതരണം ചെയ്തിട്ടുള്ളത്.
വിദേശ ഇന്ത്യാക്കാരോട് കൂടുതൽ സൗഹാർദ്ദപരമായ നയങ്ങളാണ് സർക്കാർ എടുക്കുന്നത് എന്നതിന്റെ തെളിവായി ഇതിനെ കാണാം എന്നാണ് വിദേശ ഇന്ത്യാക്കാർക്കിടയിൽ ഈ നയം മാറ്റത്തെ കുറിച്ചുള്ള അഭിപ്രായം. നേരത്തേയുണ്ടായിരുന്ന നിരവധി പ്രക്രിയകൾ കൂടുതൽ ലളിതവത്ക്കരിക്കുക മാത്രമല്ല, അനാവശ്യമായ പല നടപടിക്രമങ്ങളും എടുത്തുകളയുകയും ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ