- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാക്കോച്ചന്റെ സ്വന്തം ഇസക്കുട്ടന് രണ്ടാംപിറന്നാൾ; ആരാധകർക്കായി മകന്റെ ക്യൂട്ട് ചിത്രം പങ്കുവെച്ച് പ്രിയ
ചാക്കോച്ചന്റെ സ്വന്തം ഇസക്കുട്ടന് രണ്ടാംപിറന്നാൾ ആഘോഷം. ഇന്നലെയായിരുന്നു മലയാളികൾ ഏറെ സ്‌നേഹിക്കുന്ന ആ കുരുന്നിന്റെ രണ്ടാം പിറന്നാൾ. പിറന്നാൽ ദിനത്തിൽ മകന്റെ ഒരു ക്യൂട്ട് ചിത്രം ആരാധകർക്കായി പങ്കുവച്ചാണ് കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ എത്തിയത്. ജനിക്കുന്നതിന് മുന്നേ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ് ചാക്കോച്ചനും പ്രിയയും ഏറെ നാൾ കാത്തിരുന്നു കിട്ടിയ ഈ കൺമണി.
ജനിച്ച അന്നു മുതൽ ചാക്കോച്ചന്റെ മകന്റെ ഫോട്ടോകൾക്കും വിശേഷങ്ങൾക്കുമായി ആരാധകർ കാത്തിരിക്കുകയാണ്. 2019 ഏപ്രിൽ 16നാണ് ഇസ ജനിച്ചത്. പിറന്നാൾ ആശംസകൾകൊണ്ട് നിറയുകയാണ് ഇസക്കുട്ടന്റെ ചിത്രത്തിന് താഴെ. കുഞ്ഞാവയുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മാമോദിസയുടെയും മറ്റും ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ആൺകുഞ്ഞ് ജനിച്ചത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരുമൊക്കെ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്.