- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. വനിതാ പാരാമെഡിക്കൽ ടെക്നീഷ്യനെ ഇസിജി റൂമിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവാണ് പിടിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാർ പന്ന്യാർ കോളനിയിൽ ചിറ്റേഴത്ത് അനന്തരാജിനെ (36) യാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഇസിജി മുറിയിലെത്തിയ അനന്തരാജ് തന്റെ ഇസിജി എടുക്കണമെന്ന് ആവശ്യപ്പെട്ടു. പലതവണ വിസമ്മതിച്ചെങ്കിലും ഒടുവിൽ ഇസിജി എടുത്തു നൽകിയ യുവതി ഉടൻ മുറിയിൽ നിന്ന് പുറത്തേക്ക് പോയി. അൽപനേരം കഴിഞ്ഞ യുവതി ഇസിജി മുറിയിൽ തിരിച്ചെത്തിയപ്പോൾ പ്രതി അവിടെത്തന്നെ ഉണ്ടായിരുന്നു. യുവതി അകത്തേക്ക് കയറുന്നത് കണ്ടതോടെ ഇയാൾ ചാടിയെഴുന്നേറ്റ് വാതിൽ കുറ്റിയിട്ടു യുവതിയെ കടന്നു പിടിക്കുകയായിരുന്നു.
സംഭവം യുവതി സഹപ്രവർത്തകയെ ഫോണിൽ അറിയിച്ചു. ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വിവരമറിയിച്ചു. ഡോക്ടർ അറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട പൊലീസ് ആശുപത്രിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ അനന്തരാജിനെ റിമാൻഡ് ചെയ്തു.