- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാൻസർ ബാധിച്ചു മരണത്തിനു കീഴടങ്ങി ന്യൂയോർക്ക് മലയാളി; വിടവാങ്ങിയത് കോതമംഗലം സ്വദേശിനി ഷിജി പെരുവിങ്കൽ
ന്യുയോർക്ക്: കോതമംഗലം പെരുവിങ്കൽ പരേതനായ ചാക്കപ്പന്റെയും അന്നമ്മയുടെയും പുത്രി ഷിജി പെരുവിങ്കൽ (43) ന്യുഹൈഡ് പാർക്കിൽ നിര്യാതയായി. ഒരു വർഷമായി കാൻസർ ചികിൽസയിലായിരുന്നു.
1987ൽ കുടുംബ സമേതം അമേരിക്കയിലെത്തിയ ഷിജി മംഗലാപുരം സിറ്റി കോളജ് ഓഫ് ഫിസിയൊതെറപിയിൽ നിന്ന് ബിരുദവും പിന്നീട് യു.എസിൽ നിന്ന് ഡോക്ടറേറ്റും നേടി.
അമ്മ അന്നമ്മക്കു പുറമെ മൂത്ത ജ്യേഷ്ടന്മാരായ ജദീഷ്, രാജേഷ് എന്നിവരും ന്യു യോർക്കിലുണ്ട്. ഏമി, ടിന്റു എന്നിവരാണു സഹോദര ഭാര്യമാർ. അലക്സിസ്, റിയ, ജൂലിയ, എവെറി എനിവർ സഹോദരപുത്രരാണ്.
മാത്യു അരികുപുറത്ത്, സാറാമ്മ ജോസഫ്, ചെറിയാൻ അരികുപുറത്ത്, പൗലോസ് അരികുപുറത്ത്, വർഗീസ് അരികുപുറത്ത്, ജോസഫ് അരികുപുറത്ത്, ജയിംസ് അരികുപുറത്ത്, മറിയക്കുട്ടി പുതുശേരിൽ എൽദോ അരികുപുറത്ത് എന്നിവർ മാത്രുസഹോദരരാണ് (എല്ലാവരും അമേരിക്കയിൽ).
പൊതുദർശനം: ഏപ്രിൽ 18 ഞായർ 5 മുതൽ 8 വരെ: പാർക്ക് ഫ്യൂണറൽ ചാപ്പൽ, 2175 ജെറിക്കോ ടേൺപൈക്ക്, ഗാർഡൻ സിറ്റി പാർക്ക്, ന്യുയോർക്ക്11040
സംസ്‌കാര ശുശ്രൂഷ ഏപ്രിൽ 19 രാവിലെ 9 മണി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ചർച്ച്, 4550 മെറിക്ക് റോഡ്, മസപെക്വ, ന്യു യോർക്ക്11758
തുടർന്ന് സംസ്‌കാരം സെന്റ് ചാൾസ്/റിസറക്ഷൻ സെമിത്തേരീസ്, 2015 വെൽ വുഡ് അവന്യു, ഫാർമിങ്ങ്ഡേൽ, ന്യുയോർക്ക് 11735.