- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ഗെയിംസ്, കോമൺ വെൽത്ത് ഗെയിംസ് തുടങ്ങി 90 രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ച വനിത; കർണാടകയിൽ നിന്നുള്ള ആദ്യ വനിതാ അംപയർ: കോവിഡ് ബാധിച്ചു മരിച്ച ഹോക്കി അംപയർ അനുപമ പുച്ചിമണ്ടയ്ക്ക് ആദരാഞ്ജലികളുമായി കായിക ലോകം
ബെംഗളൂരു: കോവിഡ് ബാധിച്ചു മരിച്ച ഹോക്കി അംപയർ അനുപമ പുച്ചിമണ്ടയ്ക്ക് കായിക ലോകത്തിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി. കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി വീട്ടിൽ ക്വാറന്റീനിലായിരുന്ന അനുപമയുടെ സ്ഥിതി പെട്ടെന്നു വഷളാകുകയും മരണം സംഭവിക്കുകയും ആയിരുന്നു. രാജ്യാന്തര ഹോക്കി അംപയറും കർണാടക മുൻ താരവുമായിരുന്നു അനുപമ പുച്ചിമണ്ട. 40 വയസ്സായിരുന്നു.
ലോക ജൂനിയർ ഹോക്കി, ഏഷ്യൻ ഗെയിംസ്, കോമൺ വെൽത്ത് ഗെയിംസ് തുടങ്ങി 90 രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. 1995 ഡൽഹി സബ്ജൂനിയർ നാഷനൽസിൽ കർണാടകയ്ക്കായി കുപ്പായമണിഞ്ഞു. തുടർന്ന് സംസ്ഥാന സീനിയർ ടീമിനെ പ്രതിനിധീകരിച്ചു. 2004ൽ ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ പാനലിൽ കർണാടകയിൽ നിന്നുള്ള ആദ്യ വനിതാ അംപയറായി. ആ വർഷം ജപ്പാനിലെ ജിഫുവിൽ ആദ്യ രാജ്യാന്തര മത്സരം നിയന്ത്രിച്ചു. 2006ൽ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ അംപയറായി.