- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബുദ്ധനെ പ്രീതിപ്പെടുത്താൻ സ്വന്തം തലയറുത്ത് ബലി നൽകി സന്യാസി; 68കാരനായ സന്യാസി ജീവിതം ബലിയർപ്പിച്ചത് അടുത്ത ജന്മം ദൈവീക അവതാരമായി ജനിക്കാൻ
തായ്‌ലൻഡ്: ബുദ്ധനെ പ്രീതിപ്പെടുത്താൻ സന്യാസി സ്വന്തം തലയറുത്ത് ബലി നൽകി. 68കാരനായ തമാക്കോൺ വാങ്പ്രീച്ച എന്ന സന്യാസിയാണ് സ്വന്തം തലയറുത്ത് ബലി നൽകിയത്. തനിച്ച് നടത്തിയ പൂജാ കർമ്മങ്ങൾക്കൊടുവിലാണ് വാൾകൊണ്ട് സന്യാസി സ്വന്തം തലയറുത്തത്. കഴിഞ്ഞ അഞ്ചു വർഷമായി നടത്തിയ പ്ലാനിങ്ങിനൊടവിൽ ഏപ്രിൽ 15നാണ് സന്യാസി സ്വന്തം തലയറുത്ത് മാറ്റിയത്.
സ്വന്തം ജീവിതം ബലി നൽകുന്നതിലൂടെ മരണത്തിന് ശേഷമുള്ള ജീവിതം ഭാഗ്യം നിറഞ്ഞതാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. വടക്ക് കിഴക്കൻ തായ്‌ലൻഡിലുള്ള ഒരു ക്ഷേത്രത്തിൽ നിന്നും അദ്ദേഹത്തിന്റെ അനന്തിരവനാണ് തലയറ്റ നിലയിൽ സന്യാസിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തരത്തിൽ ബലി നൽകിയാൽ ദൈവീക അവതാരമായി പുനർജനിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായി അനന്തിരവൻ വ്യക്തമാക്കി. ക്ഷേത്രത്തിലെ ബുദ്ധന്റെ പ്രതിമയിലിരുന്ന വാൾ ഉപയോഗിച്ചാണ് സന്യാസി തന്റെ കഴുത്ത് ഛേദിച്ചത്. 11 വർഷമായി ഈ ക്ഷേത്രത്തിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു ഈ സന്യാസി.
പൊലീസ് എത്തിയാണ് സംഭവ സ്ഥലത്തു നിന്നും മൃതദേഹം മാറ്റിയത്. വിവരം അറിഞ്ഞ് നൂറു കണക്കിന് സന്യാസികളാണ് അദ്ദേഹത്തിന്റെ അന്ത്യ കർമ്മങ്ങൾ നടത്തുന്നതിനായി സംഭവ സ്ഥലത്തേക്ക് എത്തിത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വനത്തിൽ സംസ്‌ക്കരിച്ചു.