- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കൂടുതൽ അഭയാർത്ഥികളെ സ്വീകരിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നു
വാഷിങ്ടൺ ഡിസി: അഭയാർത്ഥി പ്രവാഹം അമേരിക്കൻ അതിർത്തി പ്രദേശങ്ങളെ അസ്വസ്ഥമാക്കുന്ന അവസരത്തിൽ, കൂടുതൽ അഭയാർത്ഥികളെ സ്വീകരിക്കുന്നതിന് ബൈഡൻ ഭരണകൂടം ഒരുങ്ങുന്നതായി ഞായറാഴ്ച നടത്തിയ സൺഡേ ടെലിവിഷൻ ടോക് ഷോയിൽ ബൈഡൻ ഭരണകൂടം വെളിപ്പെടുത്തി.
മുൻ പ്രസിഡന്റ് ട്രംപ് ഈമാസത്തേക്ക് അനുവദിച്ച അഭയാർത്ഥികളുടെ എണ്ണം 15,000 എന്നത് നിലനിർത്തുമെന്നാണ് പ്രസിഡന്റ് ബൈഡൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ഇത് ഡമോക്രാറ്റിക് പാർട്ടിയിലെ അംഗങ്ങളെ പ്രകോപിപ്പിച്ചിരുന്നു. ട്രംപിന്റെ അഭയാർത്ഥി വിരുദ്ധ നയം ബൈഡൻ പിന്തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.
ഇതിനെ തുടർന്നാണ് ബൈഡൻ തന്റെ അഭിപ്രായം മാറ്റി മെയ് മാസത്തിൽ കൂടുതൽ അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപനം നടത്തിയത്.
അമേരിക്ക മാത്രമല്ല, മറ്റ് രാജ്യങ്ങളും അഭയാർത്ഥികളെ സ്വീകരിക്കമമെന്നും, അമേരിക്ക അഭയാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തുമെന്ന് നാഷണൽ സെക്യൂരിറ്റി അഡൈ്വസർ ദേക്ക് സുള്ളിവൻ ഞായറാഴ്ച മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സെൻട്രൽ അമേരിക്ക, ആഫ്രിക്ക, മിഡിൽഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കൂടുതൽ അഭയാർത്ഥികളെ സ്വീകരിക്കുന്നതിനുള്ള എമർജൻസി ഡിക്ലറേഷൻ പ്രസിഡന്റ് ബൈഡൻ വെള്ളിയാഴ്ച ഒപ്പുവച്ചിരുന്നു. ഒക്ടോബർ ഒന്നിനു മുമ്പ് 62,000 അഭയാർത്ഥികളെ സ്വീകരിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, അത് വളരെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും സുള്ളിവൻ പറഞ്ഞു.