- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജർമനിയിൽ നിന്നും കാണാതായ പെൺകുട്ടിയെ രണ്ടാഴ്ചയ്ക്ക് ശേഷം ഫ്രാൻസിൽ നിന്നും കണ്ടെത്തി; പാരിസിന് 500 മൈൽ അകലെ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത് ഓർമ്മകൾ നഷ്ടപ്പെട്ട നിലയിൽ
ജർമനിയിൽ നിന്നും കാണാതായ പെൺകുട്ടിയെ രണ്ടാഴ്ചയ്ക്ക് ശേഷം ഫ്രാൻസിൽ നിന്നും കണ്ടെത്തി. മാർച്ച് 22ന് വീട്ടിൽ നിന്നും കാണാതായ ഇസബെല്ല എന്ന പെൺകുട്ടിയെ ആണ് രണ്ടാഴ്ചയ്ക്ക് ശേഷം പാരിസിന് 500 മൈൽ അകലെ നിന്നും കണ്ടെത്തിയത്. ഓർമ്മകൾ സകലതും നഷ്ടപ്പെട്ട നിലയിലായിരുന്നു പെൺകുട്ടി. യാതൊരു ആപത്തുകളും കൂടാതെ പെൺകുട്ടിയെ തിരികെ കിട്ടിയെങ്കിലും എങ്ങനെയാണ് ഓർമ്മ നഷ്ടമായതെന്ന് വ്യക്തമല്ല. പെൺകുട്ടിക്ക് വൈദ്യ പരിശോധന നടത്തി വരികയാണ്.
ജർമനിയിലെ ലോവർ സാക്‌സോണിയിലുള്ള വീട്ടിൽ നിന്നും ആണ് പെൺകുട്ടിയെ കാണാതായത്. രാവിലെ കുട്ടിക്ക് ഓൺലൈൻ ക്ലാസ് ഉള്ളതിനാൽ റൂമിലിരുന്ന് പഠിക്കുക ആയിരുന്നു. അവിടെ നിന്നും കുട്ടി എപ്പോഴാണ് പുറത്തേക്ക് പോയതെന്ന് ആർക്കും അറിയില്ല. ഫോണോ പേഴ്‌സോ മറ്റ് സാധനങ്ങളോ എടുക്കാതെയാണ് കുട്ടി വീട്ടിൽ നിന്നും പോയത്. സ്‌നിഫർ ഗോഡിനെ ഉപയോഗിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ അടുത്തുള്ള ഒരു ഷോപ്പിങ് സെന്ററിന് സമീപം ചെന്ന് അവസാനിച്ചു. അവിടെ നിന്നും പിന്നീട് കുട്ടിയെ കുറിച്ചുള്ള ഒരു വിവരങ്ങളും ലഭ്യമായില്ല.
എന്നാൽ ഇതിന് രണ്ടാഴ്ചയ്ക്ക് ശേഷം ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നുമാണ് ഇസബെലിനെ തിരിച്ചറിഞ്ഞത്. ഫ്രാൻസിൽ കണ്ടെത്തിയ ഒരു പെൺകുട്ടിയുടെ ഫോട്ടോ സഹിതം ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന് ഇസബെല്ലയുമായി സാമ്യം തോന്നി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. എന്നാൽ കുട്ടി എങ്ങനെ ഇവിടെ എത്തി എന്ന് ഇനിയും വ്യക്തമല്ല.