- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യപ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ കോവിഡ് ഇൻഷുറൻസ്; ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവ്
ന്യൂഡൽഹി: ആരോഗ്യപ്രവർത്തകർക്കായി കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ കൊണ്ടുവന്ന 50 ലക്ഷം രൂപയുടെ കോവിഡ് ഇൻഷുറൻസ് പദ്ധതി കേന്ദ്രസർക്കാർ ഒരു വർഷത്തേക്കു കൂടി നീട്ടി. മാർച്ച് 24നു ശേഷം ഇൻഷുറൻസ് പരിരക്ഷ അവസാനിപ്പിക്കാനുള്ള തീരുമാനം വിവാദമായതിനു പിന്നാലെയാണു പ്രഖ്യാപനം. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനാണ് ഇക്കാര്യം അറിയിച്ചത്.
മാർച്ച് 24 വരെ മരിച്ചവരുടെ കുടുംബങ്ങൾ ഇൻഷുറൻസിനു വേണ്ട രേഖകൾ ഏപ്രിൽ 24നു മുൻപ് ഹാജരാക്കണമെന്നും തുടർന്നു പദ്ധതിയുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനങ്ങൾക്കു നേരത്തെ കത്തയച്ചിരുന്നു. ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന നടപടിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തു വരികയും ചെയ്തു.
പദ്ധതി ഒരു വർഷത്തേക്കു നീട്ടാൻ ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കുമെന്നു വ്യക്തമാക്കി ആരോഗ്യമന്ത്രാലയം ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കു കഴിഞ്ഞദിവസം കത്തു നൽകി. രാജ്യത്ത് ഇതുവരെ 287 കുടുംബങ്ങൾക്ക് ക്ലെയിം ലഭിച്ചു.