ഗോളതലത്തിൽ 15,000 കോടി മരങ്ങളാണ് ഓരോ വർഷവും ഇല്ലാതാവുന്നത്. എന്നാൽ ഇന്ത്യയിൽ വനമേഖല വർദ്ധിക്കുകയാണ്. കേരളത്തിൽ മൂന്നരവർഷമായി വനമേഖല വർധിച്ചു. 2017-നെ അപേക്ഷിച്ച് ഇന്ത്യയിൽ ഇപ്പോൾ 5188 ചതുരശ്ര കിലോമീറ്റർ വനമേഖലയാണ് കൂടിയത്. മൂന്നരവർഷത്തിനിടെ കേരളത്തിൽ കൂടിയത് 823 ചതുരശ്ര കിലോമീറ്റർ വനമാണ്.

കർണാടക (1025 ച.കി.മീ), ആന്ധ്രാപ്രദേശ് (990 ച.കി.മീ) എന്നിവയാണ് തൊട്ടുമുന്നിലുള്ള സംസ്ഥാനങ്ങൾ. വനവത്കരണ പദ്ധതികളും വനനശീകരണത്തിനെതിരായ നടപടികളുമാണ് വനമേഖല വർധിക്കാൻ കാരണം. 'ഭൂമിയെ വീണ്ടെടുക്കുക' എന്നതാണ് ഈ വർഷത്തെ ഭൗമദിന സന്ദേശം.