- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലഡ് കോട്ട് ഭീഷണിക്കിടെ മറ്റൊരു ഭയങ്കരമായ പാർശ്വഫലം കൂടി കണ്ടെത്തിയത് ആശങ്ക പടർത്തുന്നു; വാക്സിൻ എടുത്ത യുവതിയുടെ കാല് വ്രണപ്പെട്ട് ചോരയൊലിക്കുന്നു; കാലുകൾ തന്നെ മുറിച്ചുകളയേണ്ടി വരുമോയെന്ന ഭയം ശക്തം
അസ്ട്രസെനെകയുടെ വാക്സിൻ എടുത്തതിനു ശേഷം കാലിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടതായി ആരോപണമുയരുന്നു. രക്തം നിറഞ്ഞ കുമിളകൾ ആയാണ് ഇവ പ്രത്യക്ഷപ്പെട്ടത്. അടുത്തടുത്ത് പ്രത്യക്ഷപ്പെട്ട ഈ കുമിളകൾ ഒത്തുചേർന്ന് ഒരു വലിയ വ്രണമായി മറുകയായിരുന്നു. അസഹ്യമായ വേദനയാണ് താൻ അനുഭവിക്കുന്നതെന്ന് ഈ പാർശ്വഫലത്തിന് ഇരയായ യുവതി പറയുന്നു. ഗ്ലാസ്ഗോയിലുള്ള സാറബ്രുക്ക്മാൻ എന്ന യുവതിക്കാണ് ഇത് സംഭവിച്ചത്.
വാക്സിൻ എടുത്തതിനു ശേഷം തനിക്ക് ഫ്ളൂവിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി അവർ വെളിപ്പെടുത്തുന്നു. ഇത്തികച്ചും സാധാരനവുമാണ്. എന്നാൽ അതിനുശേഷമണ് ഈ 34 കാരിക്ക് കാലുകളിൽ ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങിയത്. ഒരാഴ്‌ച്ചകഴിഞ്ഞപ്പോൾ കാൽക്കുഴക്ക് ചുറ്റുമായി ചുവന്ന നിറത്തിൽ തണിർത്തു പൊന്താൻ തുടങ്ങി. അന്ന് വൈകിട്ട് ഡോക്ടറെ കാണാൻ സമയമെടുത്തെങ്കിലും ഉച്ചയോടെ അത് കുമിളകളായി മാറി പൊട്ടിയൊലിച്ച് വ്രണമാവുകയായിരുന്നു.
ഒരു കുട്ടിയുടെ അമ്മകൂടിയായ ഈ യുവതിയെ ഉട്നെ ക്യുൻ എലിസബത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരു അവസരത്തിൽ കാൽ മുറിച്ചുകളയേണ്ടി വരും എന്നുവരെ ഭയപ്പെട്ടതായി അവർ പറഞ്ഞു. 16 ദിവസത്തോളം അവർക്ക് ആശുപത്രിയിൽ കഴിയേണ്ടതായി വന്നു. അതിനിടയിൽ അവരുടെ കൈകളിലും മുഖത്തും ഇടുപ്പിലുമെല്ലാം ഇത്തരത്തിലുള്ള കുമിളകൾ പ്രത്യക്ഷപ്പെട്ടു. ഗുരുതരാവസ്ഥ മാറിയതോടെ ആശുപത്രിയിൽ നിന്നും വിട്ട് ഇപ്പോൾ വീട്ടിലാണ് ചികിത്സയെങ്കിലും, വീൽചെയറിലാണ് അവർ ഇപ്പോൾ.
വളരെ വളരെ വിരളമായ ഒരു വാക്സിൻ പാർശ്വഫലമാണിതെന്നാണ് ചില ബ്രിട്ടീഷ് ത്വക്ക് രോഗവിദഗ്ദർ പറയുന്നത്. ഇവരോട് വാക്സിന്റെ രണ്ടാം ഡോസ് എടുക്കരുതെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളിൽ അവബോധം ഉണ്ടാക്കുവാൻ വേണ്ടി മാത്രമാണ് തന്റെ അനുഭവം പുറത്ത് വിടുന്നതെന്നും, ഇത് കേട്ട് ആരും വാക്സിൻ എടുക്കാതിരിക്കരുതെന്നും സാറാ ബക്ക്മാൻ പറഞ്ഞു.
ഇപ്പോഴും 50 വയസ്സിനു മുകളിലുള്ളവർക്ക് മാത്രം വാക്സിൻ നൽകുന്ന സ്‌കോട്ട്ലാൻഡിൽ ഇവർക്ക് വാക്സിൻ നൽകുവാനുള്ള കാരണം വ്യക്തമായിട്ടില്ല. കോവിഡ് ബാധിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടായേക്കാവുന്ന മറ്റ് രോഗങ്ങൾ ഉള്ളവർക്കും, 50 വയസ്സിൽ താഴെയാണെങ്കിലും ഇപ്പോൾ വാക്സിൻ നൽകുന്നുണ്ട്. ഈ വിധത്തിൽ എന്തെങ്കിലും രോഗമുള്ള വ്യക്തിയാണോ, റീടെയിൽ സെക്ടറിൽ പ്രവർത്തിക്കുന്ന ഈ യുവതി എന്ന കാര്യം വ്യക്തമായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ