- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മരണവും രോഗവും കീഴോട്ട് തന്നെ; വാക്സിനേഷൻ കുതിച്ചുയർന്ന് മുൻപോട്ടും; മറ്റൊരു തരംഗത്തിനു സാധ്യതയില്ല; ബ്രിട്ടൻ ഇനി തുറന്നു തുടങ്ങും
കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടൻ അന്തിമവിജയത്തിലേക്ക് കുതിക്കുന്നു എന്നതാണ് ഇന്നലത്തെ കണക്കുകളും സൂചിപ്പിക്കുന്നത്. എല്ലാ പ്രായക്കാരിലും രോഗവ്യാപനതോത് കാര്യമായി കുറയുന്നുണ്ട്. മാത്രമല്ല ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് വെറും 18 മരണങ്ങൾ മാത്രം. തുടർച്ചയായ മൂന്നാമത്തെ ആഴ്‌ച്ചയിലും കോവിഡ് വ്യാപന നിരക്ക് കുറയുമ്പോൾ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് എടുത്തുമാറ്റണമെന്ന ആവശ്യത്തിന് ശക്തി വർദ്ധിക്കുകയാണ്.
കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് മരണനിരക്കിൽ 40 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. അതേസമയം, രോഗവ്യാപന നിരക്കിൽ 2 ശതമാനത്തിന്റെ വർദ്ധനവും ഉണ്ടായി. ഇന്നലെ 2,729 പേർക്കാണ്പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ കോവിഡ് മരണമെന്ന് രേഖപ്പെടുത്തിയ പല കേസുകളിലും സ്വാഭാവികമായി മറ്റു കാരണങ്ങളുമുണ്ടാകാമെന്നിരിക്കെ, കോവിഡ് മരണസംഖ്യ പൂജ്യത്തിനോട് അടുത്തെത്തിയതായി കണക്കാക്കാം എന്നാണ് ഈ രംഗത്തെ ചില വിദഗ്ദർ പറയുന്നത്.
എന്നാൽ, മറ്റു ചിലർ ഈ അഭിപ്രായത്തോട് വിയോജിക്കുന്നുണ്ട്. മറ്റ് പല കാരണങ്ങളും ഉണ്ടെങ്കിലും വൈറസിന്റെ സാന്നിദ്ധ്യമാകാം അവരുടെ ആയുസ്സ് കുറയ്ക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടാവുക എന്നാണ് അവർ പറയുന്നത്. അതേസമയം, ഇന്നലെ പ്രസിദ്ധീകരിച്ച മറ്റൊരു കണക്ക് വെളിപ്പെടുത്തുന്നത് കഴിഞ്ഞ ഒക്ടോബറിനു ശേഷം ഇതാദ്യമായി, ഇംഗ്ലണ്ടിലേയും വെയിൽസിലേയും മരണങ്ങള്ക്കുള്ള പ്രധാന കാരണം കോവിഡ് അല്ലാതെയായിരിക്കുന്നു എന്നാണ്.
അതേസമയം, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് എടുത്തുമാറ്റണമെന്ന ആവശ്യത്തിനും ശക്തി വർദ്ധിച്ചിട്ടുണ്ട്. ടോറി എം പിമാരുടെ കോവിഡ് റിക്കവറി ഗ്രൂപ്പാണ് ഇക്കാര്യം കൂടുതൽ ശക്തമായി ആവശ്യപ്പെടുന്നത്. മഹാവ്യാധിക്കാലത്ത് മുഴുവൻ പറഞ്ഞിരുന്നതുപോലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നേട്ടങ്ങളേക്കാൾ ഏറെ കോട്ടങ്ങൾക്ക് വഴിതെളിക്കരുത് എന്ന് അവർ പറയുന്നു.
പോസ്റ്റ്കോഡ് ഉപയോഗിച്ചുള്ള ഒരു പഠനം പറയുന്നത് 7,200 പോസ്റ്റ് കോഡുകളിൽ 4,187 ഇടങ്ങളിൽ മാർച്ച് മാസത്തിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ്. ഫെബ്രുവരിയിൽ ഇത് 1,3030 ആയിരുന്നു. അതുമാത്രമല്ല, ഒരു ഇടത്തും 10 കൊറോണ മരണങ്ങളേക്കാൾ കൂടുതൽ സംഭവിച്ചിട്ടുമില്ല. ഇസ്റ്റ്മിഡ്ലാൻഡിലാണ് ഇപ്പോഴും രോഗവ്യാപനം കൂടുതലുള്ളത്. 1 ലക്ഷം പേരിൽ 118.9 പേർക്ക് കോവിഡ് എന്നതാണ് ഇവിടത്തെ സ്ഥിതി. 1 ലക്ഷം പേരിൽ 45.7 രോഗികൾ മാത്രമുള്ള തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലാണ് ഏറ്റവും കുറവ് വ്യാപനമുള്ളത്.