- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂണ് കഴിക്കൂ... അൾസർ അകറ്റൂ; കാൻസറിനെ തടയാൻ ഏറ്റവും നല്ല ഭക്ഷണം കൂൺകറിയാണെന്ന് പഠന റിപ്പോർട്ട്; കടച്ചക്കയും കൂണും ആവശ്യത്തിനു കഴിച്ചാൽ കാൻസർ രോഗികളായേക്കില്ല
കഴിഞ്ഞ ലോക്ക്ഡൗൺകാലത്ത് കേരളത്തിൽ താരമായത് ചക്കയായിരുന്നു. ചക്കപ്പഴം തിന്നുന്നതിനൊപ്പം ചക്കക്കുരു ഷേയ്ക്ക് മുതൽ ചക്ക ബിരിയാണിവരെ നിരവധി പാചകക്കുറിപ്പുകളുടെ വീഡിയോകളാണ് വൈറലായത്. ചക്കയുടെ കുഞ്ഞനുജനായ കടച്ചക്കയും മോശമൊന്നുമല്ല. ആർട്ടോകോർപ്പസ് അൽടിലിസ് എന്ന ശാസ്ത്രീയ നാമമുള്ള കടച്ചക്ക, ചിലയിടങ്ങളിൽ ശീമചക്ക എന്നും അറിയപ്പെടുന്നുണ്ട്. ബ്രെഡ്ഫ്രൂട്ട് എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന ഇത് കാൻസറിനെതിരെ പോരാടുവാൻ ശക്തിയേറിയ ഒരു ആയുധമാണെന്നാണ് ഏറ്റവും പുതിയ ഗവേഷണങ്ങൾ തെളിയിക്കുന്നത്.
കടച്ചക്കയ്ക്ക് ഒപ്പമോ ഒരുപക്ഷെ അതിനേക്കാൾ ഏറെയോ ഫലവത്താണത്രെ കൂണുകൾ. 1966 മുതൽ 2020 വരെ അമേരിക്കയിൽ നടത്തിയ 17 പഠനങ്ങളിൽ തെളിഞ്ഞതാണത്രെ കൂണും കാൻസറും തമ്മിലുള്ള ബന്ധം. പെൻ സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റിയുട്ടിലെഗവേഷകർ പറയുന്നത് ദിവസേന 18 ഗ്രാം കൂൺ ഭക്ഷിച്ചാൽ കാൻസറിനുള്ള സാധ്യത 45 ശതമാനമാക്കി കുറയ്ക്കാമെന്നാണ്. അതായത് ഒരു ശരാശരി വലിപ്പമുള്ള ഒരു കൂൺ മതി ഈ മാരകരോഗത്തെ ചെറുക്കാൻ എന്നർത്ഥം.
നേരത്തേ നിരവധി പഠനങ്ങൾ കൂൺ കഴിക്കുന്നത് പ്രോസ്ടേറ്റ് കാൻസർ , സെർവിക്കൽ കാൻസർ എന്നിവ തടയുമെന്ന് തെളിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യം കൂടുതൽ സ്ഥിരീകരിക്കാനും കൂടുതൽ വ്യക്തത വരുത്തുവാനുമായി കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. 18 ഗ്രാം എന്നത് ഒരു ഉദ്ദേശ കണക്കാണെന്നും കൂണുകളുടെ ഇനങ്ങളെ അടിസ്ഥാനമാക്കി ഇത് മാറാമെന്നും അവർ പറയുന്നു. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, നാര്, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ നല്ലൊരു സ്രോതസ്സാണ് കൂണുകൾ.
ഏഷ്യയിലെ പല പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളിലും കൂണുകൾക്ക് അതീവ പ്രാധാന്യമുണ്ട്. മനുഷ്യനാൽ ഉദ്പാദിപ്പിക്കുവാൻ കഴിയാത്ത ഒരു പ്രത്യേക ആന്റി ഓക്സിഡന്റിന്റെ സാന്നിദ്ധ്യമാണ് കൂണിന് ഏറെ പ്രാധാന്യം നൽകുന്നത്. എർഗോതിയോനീൻ എന്നറിയപ്പെടുന്ന ഈ ആന്റിാക്സിഡന്റിന് കോശങ്ങളെ സംരക്ഷിക്കുവാനുള്ളകഴിവുണ്ട്.
കൂണുകളാണ് ഇതിന്റെ അറിയപ്പെട്ട സ്രോതസ്സുകളിൽ ഏറ്റവും വലുത്. ഏകദേശം 19,500 കാർസർ രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ വ്യത്യസ്ത തരത്തിൽ പെട്ട കൂണുകൾ ഉപയോഗിക്കുന്നത് രോഗത്തിന്റെ ആഘാതം കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ