തിരുവല്ല: മാർത്തോമ്മാ വലിയമെത്രാപ്പൊലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കോവിഡ് സ്ഥിരീകരിച്ചു. അടുത്തയാഴ്ച 103 വയസ്സ് തികയുന്ന മെത്രാപ്പൊലീത്താ ഏറെനാളായി കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. നേരിയ രോഗലക്ഷണങ്ങളെത്തുടർന്ന് വെള്ളിയാഴ്ച ആന്റിജൻ പരിശോധന നടത്തിയിരുന്നു. രാത്രിയോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച ആർ.ടി.പി.സി.ആർ. പരിശോധനയും നടക്കും.