തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് പൊതുഅവധി ആയതിനാൽ ഇന്നത്തെ കാരുണ്യ (കെആർ496) ഭാഗ്യക്കുറി നറുക്കെടുപ്പ് മെയ്‌ മൂന്നിലേക്കു മാറ്റി. മൂന്നിനു നറുക്കെടുക്കേണ്ട വിൻ വിൻ (ഡബ്ല്യു614) ഭാഗ്യക്കുറി റദ്ദാക്കി.

യുവജന കമ്മിഷന്റെ തിങ്കളാഴ്ചത്തെ ഹിയറിങ് മാറ്റി
സംസ്ഥാന യുവജന കമ്മിഷൻ 26നു രാവിലെ കമ്മിഷൻ ആസ്ഥാനത്തു നടത്താനിരുന്ന ഹിയറിങ് കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ചു.