- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ചു മരിച്ച ഷെഫ് റെനിൽ ജേക്കബിന്റെ സംസ്‌ക്കാരം ഇന്ന്: കേക്ക് മേക്കിങ്, പേസ്ട്രി നിർമ്മാണ മേഖലയിൽ പ്രശസ്തനായ റെനിലിനെ തേടി എത്തിയത് ഒട്ടേറെ പുരസ്ക്കാരങ്ങൾ: യുഎസ് കപ്പലായ റോയൽ കരീബിയനിൽ 12 വർഷം ജോലി ചെയ്ത റെനിൽ രുചി വിളമ്പിയത് നിരവധി വിദേശ കപ്പലുകളിലും ഹോട്ടലുകളിലും
വരാപ്പുഴ: കോവിഡ് ബാധിച്ചു മരിച്ച ഷെഫ് റെനിൽ ജേക്കബിന്റെ സംസ്‌ക്കാരം ഇന്ന് നടക്കും. 47 വയസ്സായിരുന്നു. വിഖ്യാത യുഎസ് ആഡംബരക്കപ്പലായ 'റോയൽ കരീബിയനിൽ ഒരു പതിറ്റാണ്ടോളം ജോലി ചെയ്ത റെനിൽ വിദേശ കപ്പലുകളിലും ഹോട്ടലുകളിലുമാണ് തന്റെ കൈപ്പുണ്യത്തിന്റെ രുചി വിളമ്പിയത്. ലുലു ഗ്രൂപ്പിന്റെ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലെ ബേക്കറി ചീഫ് ഷെഫായിരുന്നു റെനിൽ. കുറച്ച് ദിവസങ്ങളായി കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ഇന്നലെ നില ഗുരുതരമാവുകയും മരണം സംഭവിക്കുക ആയിരുന്നു.
സംസ്‌കാരം ഇന്ന് 10.30നു കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും. കേക്ക് മേക്കിങ്, പേസ്ട്രി നിർമ്മാണ മേഖലയിൽ രാജ്യാന്തര തലത്തിൽ ഏറെ പ്രശസ്തനായിരുന്നു റെനിൽ. പാചകം സംബന്ധിച്ച അദ്ദേഹത്തിന്റെ സമൂഹമാധ്യമ വിഡിയോകളും ശ്രദ്ധേയമായിരുന്നു. പാചകരംഗത്തു വിവിധ പുരസ്‌കാരങ്ങളും തേടിയെത്തി. റോയൽ കരീബിയനിൽ 12 വർഷം ജോലി ചെയ്തശേഷം യുകെ ആഡംബരക്കപ്പലായ സീബോൺ ഇന്റർനാഷനലിലും സാൻഡിൽസ് കരീബിയൻ ഹോട്ടലിലും ജോലി ചെയ്തു.
നാലു വർഷം മുൻപാണു ഹയാത്തിൽ ചേർന്നത്. കൊച്ചി ടാജ് റസിഡൻസിയിൽ 5 വർഷത്തോളം ജോലി ചെയ്തശേഷമാണു റോയൽ കരീബിയനിലെത്തിയത്. കോട്ടുവള്ളി തണ്ണിക്കോട്ട് ജേക്കബിന്റെയും ലില്ലിയുടെയും മകനാണ്. ഭാര്യ: നിഷ. മക്കൾ: സാഷ, സിമയോൻ, ഡെയ്‌സി.