- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ മേള രഘു ഗുരുതരാവസ്ഥയിൽ; സിനിമയിലെത്തിയത് മമ്മൂട്ടിക്കൊപ്പം മേള എന്ന ചിത്രത്തിൽ നായകതുല്യമായ വേഷം ചെയ്ത്; കമൽഹാസന്റെ 'അപൂർവ സഹോദരങ്ങളി'ലും ശ്രദ്ധേയമായ വേഷം ചെയ്ത രഘു അവസാനം അഭിനയിച്ചത് ദൃശ്യം 2വിൽ
ചേർത്തല: നടൻ മേള രഘു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കഴിഞ്ഞ 16നു വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്ന അദ്ദേഹം അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ആദ്യം ചേർത്തലയിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുക ആയിരുന്നു. സംവിധായകൻ കെ.ജി.ജോർജിന്റെ 'മേള' എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷം ചെയ്താണ് രഘു സിനിമയിലെത്തിയത്. തുടർന്നാണ് മേള രഘു എന്നറിയപ്പെട്ടത്.
പുത്തൻവെളി ശശിധരനാണ് മേള രഘുവായി മാറിയത്. കമൽഹാസന്റെ 'അപൂർവ സഹോദരങ്ങൾ' എന്ന ചിത്രത്തിലും മേള രഘു ശ്രദ്ധേയ വേഷം ചെയ്തു. സിനിമയിൽ 40 വർഷം പിന്നിട്ട രഘു മോഹൻലാലിന്റെ 'ദൃശ്യം 2'ൽ ആണ് ഒടുവിൽ അഭിനയിച്ചത്. ദൃശ്യത്തിലെ മേള രഘുവിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. 30ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ ശ്യാമളയും മകൾ ശിൽപയുമാണ് ആശുപത്രിയിൽ ഒപ്പമുള്ളത്. തീവ്രപരിചരണ വിഭാഗത്തിലുള്ള രഘുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഏറെത്തുക ചെലവായെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബത്തിന് ഇതു താങ്ങാവുന്നതിന് അപ്പുറമാണെന്നും ബന്ധുക്കൾ പറയുന്നു.