- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിൽ പോകാൻ ആംബുലൻസ് ലഭിച്ചില്ല; ഒരു മണിക്കൂറോളം റോഡരികിൽ അവശനിലയിൽ കിടന്ന വയോധികൻ മരിച്ചു
പെരുമ്പാവൂർ: ഒരുമണിക്കൂറോളം റോഡരികിൽ അവശനിലയിൽ കിടന്ന വയോധികൻ ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് മരിച്ചു. ശനിയാഴ്ച രാവിലെ എട്ടിന് എം.സി. റോഡിലെ കാലടി കവലയ്ക്കുസമീപമാണ് സംഭവം. കടുവാൾ സരസ്വതി വിലാസത്തിൽ ഗോവിന്ദൻകുട്ടി(70)യാണ് മരിച്ചത്. കോവിഡ് ഭീതിയെത്തുടർന്ന് ആരും ഇദ്ദേഹത്തെ എടുക്കാനോ ആശുപത്രിയിലെത്തിക്കാനോ തയ്യാറായില്ല.
റോഡരികിൽ ആൾ അവശനിലയിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൊലീസ് ഇദ്ദേഹത്തിന് കുടിക്കാൻ വെള്ളം നൽകി. ലോക്ഡൗൺ നിയന്ത്രണങ്ങളുള്ളതുകൊണ്ട് റോഡിൽ ആളുകളുണ്ടായിരുന്നില്ല. കോവിഡ് ബാധിതനാണോ എന്ന സംശയത്തെത്തുടർന്നാണ് ആംബുലൻസിനു കാത്തതെന്ന് സിഐ. രാഹുൽ രവീന്ദ്രൻ പറഞ്ഞു.
ഒൻപതുമണിയോടെ നഗരസഭയുടെ ആംബുലൻസ് എത്തിയെങ്കിലും ആംബുലൻസിൽ പി.പി.ഇ. കിറ്റ് ഉണ്ടായിരുന്നില്ല. സിഐ.യും രണ്ട് പൊലീസുകാരും പി.പി.ഇ. കിറ്റ് ധരിച്ചെത്തിയാണ് ഇദ്ദേഹത്തെ ആംബുലൻസിൽ കയറ്റി താലൂക്കാശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.