- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിക്കുന്നതിനിടെ ജോയിയെ ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് വിനോദ്; വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതോടെ അബോോധാവസ്ഥയിലായി; ഒരാഴ്ചയായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഹോട്ടൽ തൊഴിലാളി മരിച്ചു
മൂന്നാർ: സുഹൃത്തിന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹോട്ടൽ തൊഴിലാളി മരിച്ചു. കോട്ടയം പൂവൻതുരുത്ത് വാതുക്കാട്ടിൽ ജോയി (65) ആണ് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തിൽ മാങ്കുളം ആനക്കുളം പുനക്കുടി പുത്തൻവീട്ടിൽ എസ്.വിനോദിനെ (35) മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ദേവികുളം ജയിലിൽ റിമാൻഡിലാണ്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ച സംഭവം. മാങ്കുളം ആനക്കുളത്തെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു ജോയി. വിനോദുമായി ചേർന്ന് വിനോദിന്റെ വീട്ടിലിരുന്ന് ഇരുവരും മദ്യപിച്ചു. മദ്യപിക്കുന്നതിനിടയിൽ ജോയി വിനോദിന്റെ അമ്മയോട് അസഭ്യം പറഞ്ഞു. ഇതിൽ പ്രകോപിതനായ വിനോദ് ജോയിയെ അതിക്രൂരമായി മർദിച്ചു. മർദനത്തിൽ ഇയാളുടെ വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ തുളച്ചു കയറുകയും അബോധാവസ്ഥയിലാകുകയും ചെയ്തു.
അബോധാവസ്ഥയിൽ വിനോദിന്റെ വീട്ടിൽ കിടന്ന ജോയിയെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. മൂന്നാർ എസ്എച്ച്ഒ കെ.ആർ. മനോജിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ജ്ഞാനമ്മയാണു ജോയിയുടെ ഭാര്യ. മകൻ: അരുൺ.