- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് രണ്ടാം ഡോസ് വാക്സിൻ ലഭിക്കാൻ എന്തു ചെയ്യണം? കോവിഡ് പരിശോധനാഫലം ഓൺലൈൻ ആയി ലഭിക്കുമോ? അറിയേണ്ടതെല്ലാം?

കോവിഡ് ലക്ഷണങ്ങളുണ്ട്. എന്നാൽ കോവിഡ് ബാധിതരുമായി അടുത്ത സമ്പർക്കമുണ്ടായിട്ടില്ല. കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമുണ്ടോ?
തീർച്ചയായും വേണം. നമ്മളറിയാതെ സമ്പർക്കമുണ്ടായിട്ടുണ്ടാകാം. ആരോഗ്യ പ്രവർത്തകരുമായോ ദിശ ഹെൽപ്ലൈനിലോ (1056) ബന്ധപ്പെടണം. ഫലം വരുന്നതു വരെ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണം.
- ആദ്യ ഡോസ് വാക്‌സീൻ സ്വീകരിച്ച ശേഷം രണ്ടാം ഡോസ് സ്വീകരിക്കേണ്ട ദിവസം കഴിഞ്ഞു. വാക്‌സീൻ ലഭിച്ചിട്ടില്ല. എന്തു ചെയ്യണം?
ഓൺലൈൻ റജിസ്‌ട്രേഷൻ വഴി മാത്രമേ രണ്ടാം ഡോസ് ലഭിക്കൂ. വാക്‌സീൻ ലഭ്യതക്കുറവുള്ളതിനാൽ ഇതു വൈകുന്നുണ്ട്. രണ്ടാം ഡോസുകാർക്കു പ്രത്യേക പരിഗണന നൽകണമെന്നു നിർദേശമുണ്ട്.
- ആദ്യ ഡോസ് എടുത്തെങ്കിലും വെബ്‌സൈറ്റിൽ പേരു വന്നിട്ടില്ല, സർട്ടിഫിക്കറ്റും ലഭിച്ചിട്ടില്ല. എന്തു ചെയ്യണം?
വാക്‌സീൻ കേന്ദ്രങ്ങളിൽ നിന്നു വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ വന്ന പ്രശ്‌നങ്ങളും സൈറ്റിന്റെ തകരാറുമാണു കാരണം. അപ്ലോഡ് ചെയ്യാത്തവ ഉടൻ പൂർത്തിയാക്കണമെന്നു നിർദേശമുണ്ട്.
- കോവിഡ് വന്നവർക്കു വാക്‌സീൻ എടുക്കാൻ നിയന്ത്രണങ്ങളുണ്ടോ?
കോവിഡ് നെഗറ്റീവ് ആയി 14 ദിവസത്തിനു ശേഷം വാക്‌സീൻ എടുക്കാം.
- കോവിഡ് പരിശോധനാഫലം ഓൺലൈൻ ആയി ലഭിക്കുമോ?
ലഭിക്കും. www.labsys.health.kerala. gov.in എന്ന വെബ്‌സൈറ്റിൽ പരിശോധനാ നമ്പറും മൊബൈൽ നമ്പറും നൽകിയാൽ ഫലം ലഭിക്കും.
പ്രാഥമിക സമ്പർക്കമെങ്കിൽ മുൻകരുതൽ ഇങ്ങനെ
കോവിഡ് ബാധിതരുമായുള്ള പ്രാഥമിക സമ്പർക്കം വഴി കോവിഡ് ബാധിക്കാൻ സാധ്യത കൂടുതലുള്ളവർ (ഹൈ റിസ്‌ക് പ്രൈമറി കോണ്ടാക്ട്) സ്വീകരിക്കേണ്ട മുൻകരുതലുകൾ:
1. വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റീൻ.
2. ലക്ഷണങ്ങളില്ലെങ്കിൽ എട്ടാം ദിവസം ആർടിപിസിആർ പരിശോധന. ഫലം നെഗറ്റീവ് ആണെങ്കിലും 7 ദിവസം കൂടി ക്വാറന്റീൻ തുടരുക.
രോഗം വരാൻ സാധ്യത കുറവുള്ള, പ്രാഥമിക സമ്പർക്കത്തിലുള്ളവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ:
1. 14 ദിവസം അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. കല്യാണം, മറ്റു ചടങ്ങുകൾ, ജോലി, സന്ദർശനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുക.
2. മാക്‌സ് ധരിക്കുക, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വ മര്യാദകൾ പാലിക്കുക.
(ലക്ഷണങ്ങൾ കണ്ടാൽ ദിശ ഹെൽപ്ലൈൻ നമ്പറായ 1056 ലോ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക)

