- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തിൽ തീ കൊളുത്തിയ ശേഷം കെട്ടിടത്തിന്റെ മുകളിൽ നിന്നും എടുത്തു ചാടി 25കാരൻ; പ്രൊഫഷണൽ സ്റ്റണ്ട്മാൻ ബ്രയാൻ വീജിയർ തീ ഗോളമായി താഴേക്ക് ചാടിയത് സ്റ്റണ്ട് പ്രോഗ്രാമിന് വേണ്ടി: വീഡിയോ കാണാം
ശരീരത്തിൽ തീ കൊളുത്തിയ ശേഷം ഉയരത്തിലുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും എടുത്തു ചാടുന്ന യുവാവിന്റെ വീഡിയോ കണ്ടാൽ ആരും ഒന്നു നടുങ്ങി പോകും. 25കാരനായ പ്രൊഫഷണൽ സ്റ്റഡ്മാൻ ബ്രിയാൻ വീഗർ ആണ് തീ ഗോളമായി കെട്ടിടത്തിന്റെ മുകളിൽ നിന്നും എടുത്ത് ചാടിയത്. രണ്ട് സ്റ്റണ്ട് സീനുകൾ കമ്പെയിൻ ചെയ്തുള്ള ഒരു പ്രോഗ്രാമിനു വേണ്ടിയായിരുന്നു ബ്രിയാന്റെ അതിസാഹസികത. എയർബാഗ് ധരിച്ച ശേഷം ശരീരത്തിൽ തീ കൊളുത്തി താഴേയ്ക്ക് ചാടുക ആയിരുന്നു.
നെറ്റ്ഫ്‌ളിക്‌സിലെ 'ലുപിൻ' , ലാ റെവല്യൂഷൻ പ്രോഗ്രാമിലൂടെ ശ്രദ്ധേയനാണ് ബ്രിയാൻ. കാമ്പസ് യൂണിവേഴ്‌സ് കാസ്‌കേഡ്‌സ് എന്ന സ്റ്റണ്ട് സ്‌കൂൾ ആണ് ഈ സാഹസിക പരിപാടി സംഘടിപ്പിച്ചത്. ബ്രിയാന്റെ സുരക്ഷയ്ക്കാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയ ശേഷമായിരുന്നു ഈ അപകടകരമായ സ്റ്റണ്ട് ചിത്രീകരണം.
Next Story



