ബെംഗളുരു: കഴിഞ്ഞ നാലുമാസങ്ങൾക്കിടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചത് 43 മാധ്യമ പ്രവർത്തകരെന്ന് റിപ്പോർട്ട്. റേറ്റ് ദി ഡിബേറ്റ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഏപ്രിൽ മാസത്തിലാണ് ഏറ്റവും അധികം മരണങ്ങൾ ഉണ്ടായത്.

കോവിഡ് ഇന്ത്യയിൽ എത്തി ഒരു വർഷത്തിനിടെ രാജ്യത്ത് ആകെ 64 മാധ്യമ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. തെലങ്കാനയിലും ഉത്തർപ്രദേശിലുമാണ് ഏറ്റവുമധികം മാധ്യമ പ്രവർത്തകർ കോവിഡിനാൽ മരണപ്പെട്ടതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.