- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ വിരമിക്കുന്നു; പടിയിറങ്ങുന്നത് കേരള ഹൈക്കോടതിയിൽ 12 വർഷത്തിലേറെ ജഡ്ജിയായിരുന്ന വ്യക്തി
കൊച്ചി: ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നു വിരമിക്കുന്നു. കേരള ഹൈക്കോടതിയിൽ 12 വർഷത്തിലേറെ ജഡ്ജിയായിരുന്ന വ്യക്തിയാണ് അദ്ദേഹം. ഛത്തീസ്‌ഗഡ്, തെലങ്കാന/ആന്ധ്ര ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസും, തെലങ്കാനയ്ക്കു പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോൾ ആദ്യ ചീഫ് ജസ്റ്റിസും ആയിരുന്നു. അദ്ദേഹം വിരമിക്കുന്ന ഒഴിവിൽ ജസ്റ്റിസ് രാജേഷ് ബിൻഡലിനെ കൊൽക്കത്ത ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു.
1983ൽ അഭിഭാഷകനായി. 2004 ഒക്ടോബർ 14ന് കേരള ഹൈക്കോടതിയിൽ ജഡ്ജിയായി. രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി. കേരള ലീഗൽ സർവീസസ് അഥോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനായിരുന്നു.
ന്യായാധിപനെന്ന നിലയിൽ പൗരാവകാശങ്ങളും അടിസ്ഥാന ജനകീയപ്രശ്‌നങ്ങളും ഉൾപ്പെട്ട വിഷയങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്നു. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലും മുതിർന്ന പൗരന്മാരുടെ പ്രശ്‌നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയ ഇടപെടൽ നടത്തി. അടുത്തിടെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനെതിരെ നടത്തിയ വിമർശനം ചർച്ചയായിരുന്നു.