- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത പാമ്പ് ഇഴഞ്ഞെത്തിയ കാട് വെട്ടിതെളിക്കണമെന്ന ആവശ്യം കണ്ടില്ലെന്ന് നടിച്ച് അധികാരികൾ; മാളിലെ പൊയ്യയിൽ ഉള്ളവർക്ക് പറയാനുള്ള അനാസ്ഥയുടെ ജീവനെടുക്കും കഥ
തൃശ്ശൂർ; പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത പാമ്പ് ഇഴഞ്ഞെത്തിയ കാട് വെട്ടിതെളിക്കണമെന്നും ഇല്ലെങ്കിൽ ഇനിയും ഇവിടെ ഇത്തരത്തിൽ മരണങ്ങൾ ആവർത്തിക്കുമെന്നും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ ഒരുമാസം പിന്നിട്ടും നടപടിയായില്ലെന്ന് വെളിപ്പെടുത്തൽ.
മാള പൊയ്യ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ കൃഷ്ണൻകോട്ട നിവാസി പാറേക്കാട്ട് ജോസിന്റെ മകൾ ലയുടെ 3 വയസ്സുകാരിയായ മകൾ ആവ്റിൻ ബിനോയിയാണ് പാമ്പ് കടിയേറ്റ് മരണമടഞ്ഞത്.മാള കുണ്ടൂർ കാച്ചപ്പിള്ളീൽ ബിനോയിയാണ് ലയയുടെ ഭർത്താവ്.ഇവർ ഇരുവരും ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന അവസരത്തിലാണ് കുട്ടി മരണപ്പെടുന്നത്.ഇവർക്ക് രണ്ടുമക്കളാണ്്.ഇവർ കൃഷ്ണൻകോട്ടയിലെ ലയയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.കഴിഞ്ഞ മാർച്ച് 24-നാണ് നാടിനെ കണ്ണീരിലാഴ്തി,കുഞ്ഞുമിടുക്കി ജീവൻ വെടിഞ്ഞത്.
ഈ കുടംബത്തിന്റെ വിഷസ്ഥിതി മനസ്സിലാക്കി ഒപ്പം കൂടിയ അയൽവാസികളും ലയയുടെ പിതാവ് ജോസ് അടക്കമുള്ളവരും ഉൾപ്പെടെ 20 -പേർ ഒപ്പിട്ട് നൽകിയ പരാതിയിൽ ഇതുവരെ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിച്ചില്ലന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. താമസിച്ചിരുന്നതിന്റെ തൊട്ടടുത്ത് ആൾതാമസമില്ലാതെ കിടന്നിരുന്ന ഒരേക്കറോളം സ്ഥലം കാടുകയറികിടക്കുകയാണെന്നും ഇവിടെ നിന്നും വീടിന്റെ മുറ്റത്തേയ്ക്കിഴഞ്ഞെത്തിയ പാമ്പാണ് മോളുടെ ജീവനെടുത്തതെന്നുമാണ് വീട്ടുകാരുടെ വാദം.
ഇതിനുശേഷവും ഇവിടെ പാമ്പിനെ കണ്ടെന്നും സമീപവീടുകളിലെ കുട്ടികൾ കളിക്കുന്നതും അയൽക്കാർ നടക്കുന്നതും ഈ സ്ഥലത്തിനടുകൂടിയാണെന്നും അതിനാൽ ഇനിയും പാമ്പുകടിയേറ്റുള്ള മരണത്തിന് സാാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലയയുടെ പിതാവ് അടക്കമുള്ളവർ ഒപ്പിട്ട് പഞ്ചായത്തിലും തഹസീൽദാർക്കും വനംവകുപ്പ് അധികൃതർക്കും പരാതി നൽകിയിട്ടുള്ളത്.
ഇവിടം ഇഴജന്തുക്കളുടെയും നായ്ക്കളുടെയും കുറക്കന്മാരുടെയും നീർനായുടെയും മറ്റും താവളമായി മാറിയിരിക്കുകയാണെന്നും എന്നിട്ടും പരാതിയിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവാത്തതിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടെന്നുമാണ് പരിസരവാസികളുടെ ആരോപണം.
സ്ഥലം സംബന്ധിച്ച് കേസ്സ് നിലനിൽക്കുന്നതിനാൽ ഇവിടെ പ്രവേശിക്കാൻ പാടില്ലന്നും മറ്റുമുള്ള മുടന്തൻ ന്യായമാണ് ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ ഉന്നയിക്കുന്നതെന്നും ഉടൻ നടപടി സ്വീകരിച്ച് പ്രദേശവാസികളുടെ ഭീതിയകറ്റാൻ നീതിപീഠവും ഉന്നതാധികൃതരും കനിയണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
മകൾ നഷ്ടപ്പെട്ട വേദന ഇനിയും വിട്ടകന്നിട്ടില്ല.മറ്റാർക്കും തങ്ങളുടെ ദരവസ്ഥ വരുരുതെന്ന ഒറ്റ ലക്ഷ്യത്തിലാണ് കാടുവെട്ടി,ഭീതിയകറ്റമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇനിയെങ്കിലും അധികൃതർ കണ്ണുതുറക്കണം.യാഥാർത്ഥ്യം ഉൾക്കൊള്ളണം.ദമ്പതികൾ മിഴിനീരോടെ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ലേഖകന്.