- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപ്രവർത്തകന് അന്ത്യവിശ്രമമൊരുക്കാൻ പിപിഇ കിറ്റ് ധരിച്ച് ആന്റോ ആന്റണി എംപി; തൊടുപുഴയിൽ സംസ്ക്കാരത്തിന് നേതൃത്വം നൽകി ഡീൻ കുര്യാക്കോസ്
പത്തനംതിട്ട: കോവിഡ് ബാധിച്ചു മരിച്ച സഹപ്രവർത്തകന്റെ മൃതദേഹം സംസ്‌ക്കരിക്കാൻ പിപിഇ കിറ്റ് ധരിച്ച് ആന്റോ ആന്റണി എംപി. തിങ്കളാഴ്ച രാത്രി മരിച്ച യൂത്ത് കോൺഗ്രസ് റാന്നി നിയോജക മണ്ഡലം മുൻ പ്രസിഡന്റും ഡിസിസി അംഗവുമായ പറോലിൽ റോണി മാണി ജോസഫിന്റെ മൃതദേഹമാണ് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ സംസ്‌ക്കരിച്ചത്.
അയിരൂർ സെഹിയോൻ മാർത്തോമ്മാ പള്ളി സെമിത്തേരിയിലായിരുന്ന അന്ത്യ കർമങ്ങൾ. കല്ലറയിൽ വയ്ക്കുംവരെ എംപി മൃതശരീരത്തെ അനുഗമിച്ചു. റാന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി റിങ്കു ചെറിയാനും യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരും ഒപ്പം ചേർന്നു. റാന്നി യൂത്ത് കെയർ പ്രവർത്തകരാണ് സംസ്‌കാരം നടത്തിയത്.
ഇടുക്കിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരത്തിന് പിപിഇ കിറ്റ് ധരിച്ച് ഇടുക്കി എംപി ഡീൻ കുര്യാക്കോസും നേതൃത്വം നൽകി. തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലായിരുന്ന മൃതദേഹം, എംപിയുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ സംഘം ആംബുലൻസിൽ ശാന്തിതീരം പൊതുശ്മശാനത്തിൽ എത്തിച്ച് സംസ്‌കരിച്ചു.
സംസ്‌ക്കാര ചടങ്ങിൽ ഉറ്റവർ പോലും ഭയം മൂലം മാറിനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ സന്നദ്ധസേവനത്തിന് ആകർഷിക്കാനാണു ശ്രമമെന്നു ഡീൻ പറഞ്ഞു. ഇതുവരെ ജില്ലയിൽ 6 സംസ്‌കാരച്ചടങ്ങുകൾ എംപിയുടെ നേതൃത്വത്തിൽ നടത്തി.