- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗിയായ വയോധികയെ വഴിയിൽ ഇറക്കി വിട്ട് കടന്നു കളഞ്ഞു; മകനെതിരെ കേസെടുത്ത് പൊലീസ്
തൊടുപുഴ: രോഗിയായ വയോധികയെ മകളുടെ വീടിന് സമീപമുള്ള പെരുവഴിയിൽ ഇറക്കിവിട്ട ശേഷം മകൻ കടന്നുകളഞ്ഞു. എൺപത്തിയഞ്ചുകാരിയെ ആരോഗ്യപ്രവർത്തകരും പൊലീസും മകളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. മകനെതിരേ ഇടവെട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ തൊടുപുഴ സിഐ.ക്ക് പരാതി നൽകി. ഇടവെട്ടി പഞ്ചായത്തിലെ രണ്ടാം വാർഡായ തൊണ്ടിക്കുഴയിലാണ് സംഭവം.
മകന് കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഏതാനും ദിവസം മുമ്പ് വയോധികയെ മറ്റൊരു മകന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഈ മകനാണ് വ്യാഴാഴ്ച വയോധികയെ തൊണ്ടിക്കുഴയിലെ മറ്റൊരു മകളുടെ വീട്ടിലേക്ക് കൊണ്ടുപോയത്. എന്നാൽ മ്മയെ മകളുടെ വീട്ടിലെത്തിക്കാതെ സമീപമുള്ള റോഡിൽ ഇറക്കിവിട്ട ശേഷം ഇയാൾ പോവുകയായിരുന്നു. അയൽവാസികൾ അറിയിച്ചതിനെത്തുടർന്നാണ് ആശാ പ്രവർത്തക നിജയും പഞ്ചായത്തംഗം സുബൈദ അനസും ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥൻ റിയാസും സ്ഥലത്തെത്തിയത്.
വഴിയിൽവീണ് പരിക്കേറ്റെങ്കിലും ഇവർ മകളുടെ വീടുവരെ നടന്നെത്തിയിരുന്നു. അപ്പോഴേക്കും, നഗരത്തിൽ പോയിരുന്ന മകളും തിരിച്ചെത്തി. ഉടൻതന്നെ വയോധികയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇവർക്ക് പനിയും ശ്വാസംമുട്ടലുമുണ്ട്. വയോധികയെ ആദ്യം താമസിച്ചിരുന്ന വീട്ടിൽത്തന്നെ ആക്കിയിട്ടുണ്ട്. അടുത്ത ദിവസം കോവിഡ് പരിശോധനയ്ക്ക് വിധേയയാക്കും.