തിരുവനന്തപുരം: ഏപ്രിലിലെ റേഷൻ വിതരണം മെയ്‌ 4 വരെ നീട്ടി. മെയ്‌ 5 ന് സോഫ്റ്റ്‌വെയറിൽ ക്രമീകരണങ്ങൾ ചെയ്യേണ്ടതിനാൽ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. മേയിലെ വിതരണം 6 ന് ആരംഭിക്കും. മാർച്ചിലെ ഭക്ഷ്യക്കിറ്റ് വിതരണം മെയ്‌ 4 ന് അവസാനിക്കുകയും ഏപ്രിലിലെ കിറ്റ് വിതരണം തുടരുകയും ചെയ്യും.