തിരുവനന്തപുരം: നാളെ നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര (ബിഎം6) ഭാഗ്യക്കുറി നറുക്കെടുപ്പ് 14 ലേക്ക് മാറ്റി. ജൂൺ 6ന് നറുക്കെടുക്കേണ്ട ഭാഗ്യമിത്ര (ബിഎം7) റദ്ദ് ചെയ്തു. മെയ്‌ 8, 15 തീയതികളിൽ നിശ്ചയിച്ചിരുന്ന കാരുണ്യ498, കാരുണ്യ499 എന്നീ ഭാഗ്യക്കുറികളും റദ്ദ് ചെയ്തു. മെയ്‌ 4,5,6,7 തീയതികളിൽ നിശ്ചയിച്ചിരുന്ന സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പും മാറ്റിവച്ചു.