- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുശ്മശാനങ്ങളിലോ സൗകര്യപ്രദമായ മറ്റ് എവിടെയെങ്കിലും സ്ഥലത്തോ മൃതദേഹം ദഹിപ്പിക്കാം. അതിനുശേഷം അവിടെ നിന്ന് ഒരു പെട്ടിയിലാക്കി കൊണ്ടുവന്ന് സെമിത്തേരിയിൽ സംസ്‌കരിക്കാം; പള്ളി സെമിത്തേരിയിലും ദഹിപ്പിക്കാം; കോവിഡിൽ സംസ്കാര നിർദ്ദേശവുമായി ഓർത്തഡോക്‌സ് സഭ
കോട്ടയം: കോവിഡ് ബാധിച്ച് ആരെങ്കിലും മരിക്കുകയോ മരണശേഷം കോവിഡ് പോസിറ്റീവ് ആയി കാണുകയോ ചെയ്താലും അവരുടെ സംസ്‌കാരം പള്ളികളിലെ സെമിത്തേരിയിൽ നടത്തുന്നതിനു ബുദ്ധിമുട്ടോ തടസ്സമോ ഉണ്ടാക്കരുതെന്ന് ഓർത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോൺ. ദഹിപ്പിക്കുന്നതിന് സഭ അനുവാദം നൽകിയതായി പരിശുദ്ധ ബാവാ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് പള്ളി സെമിത്തേരിയിൽ സൗകര്യപ്രദമായ സ്ഥലത്ത് മൃതദേഹം ദഹിപ്പിക്കാം എന്നാണ് നിർദ്ദേശം.
മരണാനന്തരകർമങ്ങൾ ആരോഗ്യപ്രവർത്തകരും ബന്ധപ്പെട്ട അധികാരികളും നൽകുന്ന മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് മാന്യമായും ആദരപൂർവവും നടത്തണം. മൃതശരീരം പള്ളിയിൽ പ്രവേശിപ്പിക്കാതെ അവർക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ നിബന്ധനകൾ പാലിച്ച് സൗകര്യപ്രദമായ സ്ഥലത്തു നടത്തണം. മൃതദേഹ സംസ്‌കാരത്തിന് മൂന്നു മാർഗങ്ങൾ ഉണ്ട്. അതിൽ ഏതെങ്കിലും ഒന്ന് സ്വീകരിക്കാം. സെമിത്തേരിയിൽ തന്നെ സ്ഥലമുണ്ടെങ്കിൽ സൗകര്യമായ സ്ഥലത്ത് 10 അടി ആഴത്തിൽ കുഴിയെടുത്ത് സംസ്‌കരിക്കാം. കുടുംബക്കല്ലറയിലോ പൊതു കല്ലറയിലോ നടത്തുന്നത് ഉചിതമായിരിക്കുകയില്ല.
പൊതുശ്മശാനങ്ങളിലോ സൗകര്യപ്രദമായ മറ്റ് എവിടെയെങ്കിലും സ്ഥലത്തോ മൃതദേഹം ദഹിപ്പിക്കാം. അതിനുശേഷം അവിടെ നിന്ന് ഒരു പെട്ടിയിലാക്കി കൊണ്ടുവന്ന് സെമിത്തേരിയിൽ സംസ്‌കരിക്കാമെന്നും ഫാ. എം.ഒ. ജോൺ വ്യക്തമാക്കി.