- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നവംബറിൽ കിരീടാവകാശിയായ മകൻ മരിച്ചു; മാർച്ചിൽ രാജാവിനെ മരണം വിളിച്ചു; താൽക്കാലിക ചുമതല കൊടുത്ത രാജ്ഞി കഴിഞ്ഞ ദിവസം മരിച്ചു; ദക്ഷിണാഫ്രിക്കയിലെ സുലു രാജകുടുംബത്തിന് സംഭവിക്കുന്നത് എന്ത് ?
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ഗോത്രവിഭാഗമായ സുലു വംശത്തിന്റെ രാജകുടുംബത്തിൽ അടുത്ത കുറച്ചു നാളുകളായി അശുഭകരങ്ങളായ കാര്യങ്ങളാണ് സംഭവിക്കുന്നത്. രാജ്യാധികാരങ്ങൾ ഒന്നുമില്ലെങ്കിലും ഇന്നും സുലു വംശത്തിന്റെ തലവന്മാരാണ് ഈ രാജകുടുംബാംഗങ്ങൾ. സുലു രാജാവായിരുന്ന ഗുഡ്വിൽ സ്വെലിതിനി മരിച്ചതിനു ശേഷമാണ് മാണ്ടോഫോംബി ഡ്ലാമിനി എന്ന രാജ്ഞി സുലു വംശത്തിന്റെ ഭരണാധികാരിയായി ചുമതല ഏറ്റത്. ക്യുൻ റീജന്റ് എന്ന പദവിയിൽ ഇരുന്നായിരുന്നു ഇവർ ഭരണനിർവഹണം നടത്തിയിരുന്നത്.
രാജ്ഞിയെ വിഷം കൊടുത്തുകൊന്നതാണെന്ന ആരോപണം സുലുവംശത്തിന്റെ പരമ്പരാഗത പ്രധാനമന്ത്രിയായ മാംഗോസുതു ബുതേലിശി നിഷേധിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കിരീടാവകാശിയായിരുന്ന ഇവരുടെ മകൻ കഴിഞ്ഞ നവംബറിൽ മരിച്ചിരുന്നു. അതിനു ശേഷം രാജാവ് കഴിഞ്ഞ മാർച്ചിലും അന്തരിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപായി രാജകുടുംബവുമായി പ്രധാനമന്ത്രി അടുത്ത അഭിപ്രായ വ്യത്യാസവുമായി രംഗത്തെത്തിയിരുന്നു. സ്വെലിതിനിയുടെ സഹോദരങ്ങളായ എംബോനിസി രാജകുമാരനേയും തെംബി രാജകുമാരിയേയും രാജ്ഞിയെ ഭരണ ചുമതലയിൽ ആരൊക്കെ സഹായിക്കണം എന്ന് തീരുമാനമെടുക്കാനുള്ള യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നും പ്രധാനമന്ത്രി വിലക്കിയിരുന്നു. അത്തരം നീക്കങ്ങൾ രാജ്ഞിയുടെ പരമാധികാരം സംരക്ഷിക്കുവാനായിട്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഭർത്താവിന്റെ മരണശേഷം ക്യുൻ റീജന്റായി ചുമതലയേറ്റ് ഒരുമാസം പിന്നിട്ടപ്പോൾ അവർ കഴിഞ്ഞയാത്ര രോഗബാധിതയായി ആശുപത്രിയിലെ പ്രവേശിപ്പിക്കപ്പെട്ടു. സിംഹാസനത്തിൽ അമ്പതുവർഷം പൂർത്തിയായതിനു ശേഷം പ്രമേഹരോഗത്തിന് കീഴടങ്ങിയാണ് മാർച്ച് 12 ന് സ്വെലിതിനി മരണം വരിച്ചത്. സുലു വാസികൾ താമസിക്കുന്ന പ്രദേശത്തേ ഭൂമിയിലോ മറ്റ് രാഷ്ട്രീയ തീരുമാനങ്ങളിലോ ഈ രാജകുടുംബത്തിന് അധികാരമൊന്നുമില്ലെങ്കിലും, വംശത്തിന്റെ ആത്മീയ ധാർമ്മിക മണ്ഡലത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന ഒരു പദവിയാണിത്.
ഏറ്റവും വലിയ ഗോത്രവിഭാഗത്തിന്റെ തലവൻ എന്നനിലയിൽ ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയത്തിൽ സ്വെലെത്തിനിക്ക് നല്ല സ്വാധീനവുമുണ്ടായിരുന്നു.ആറ് ഭാര്യമാരും 28 കുട്ടികളുമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. രാജാവിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു ഡ്ലാമിനി എങ്കിലും, നൽകിയ സ്ത്രീധന തുകയുടെ വലിപ്പത്തിൽ വലിയ രാജ്ഞി എന്ന പദവി ഇവർക്കായിരുന്നു.എസ്വാറ്റിനി വംശത്തിന്റെ രാജാവായ മാസ്വതിയുടെ സഹോദരിയാണിവർ. ഇവർക്ക് എട്ടുമക്കളാണ് ഉള്ളത്.