തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ഡിഎംകെ നേതൃത്വത്തിലുള്ള യുപിഎ മുന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽവരുമെന്ന് തോട്ടക്കാട് ഗോപാലകൃഷ്ണൻ നായരുടെ പ്രവചനം. ബംഗാളിലും ആസമിലും ബിജെപിക്കാണ് മുൻതൂക്കം. പുതുചേരിയിലും പ്രവചനം ബിജെപിക്ക് അനുകൂലമാണ്.

തമിഴ്‌നാട്ടിൽ പ്രവചിക്കുന്ന കക്ഷിനില താഴെകൊടുക്കുന്നു.

യു.പി.എ(160 സീറ്റുകൾ)
ഡിഎംകെ-125, കോൺഗ്രസ്-20,സിപിഐ-5,സിപിഎം-4, മറ്റു ചെറുകക്ഷികൾ-6.
എൻഡിഎ-65,
മറ്റുകക്ഷികൾ-9

തമിഴ്‌നാട്ടിൽ ഡി.എം.കെയ്ക്കു തനിച്ചു ഭൂരിപക്ഷം കിട്ടും. കോൺഗ്രസ്, സിപിഐ,സിപിഎം കക്ഷികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ല. കന്യാകുമാരി മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി വിജയ് വസന്ത് രണ്ടുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാർത്ഥി മുൻകേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തോൽപ്പിക്കും. വിജയവസന്ത് തമിഴ് സിനിമാതാരവും കോവിഡ് പിടിപെട്ട് അന്തരിച്ച മുൻ മന്ത്രി വസന്തകുമാറിന്റെ മകനുമാണ്.

പുതുച്ചേരിയിൽ എൻ.ആർ.കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽവരും. എൻഡിഎയ്ക്ക് 18 സീറ്റുകളും യുപിഎയ്ക്ക് 12 സീറ്റുകളും ലഭിക്കും. പശ്ചിമബംഗാളിൽ ബിജെപി അധികാരത്തിൽവരും. ഇവിടെ വരാനിടയുള്ള കക്ഷിനില താഴെകൊടുക്കുന്നു.

ബിജെപി-150,
തൃണമൂൽ കോൺഗ്രസ്-120,
കോൺഗ്രസ്-15,
ഇടതുകക്ഷികൾ-9.

ആസാമിൽ എൻഡിഎ അധികാരത്തിൽവരും. എൻഡിഎയ്ക്ക് 68 സീറ്റും യുപിഎയ്ക്ക് 55 സീറ്റും മറ്റുള്ളവർക്ക് 3 സീറ്റും കിട്ടും. ബിജെപിക്ക് തനിയെ 60 സീറ്റും എൻഡിഎയിലെ മറ്റുകക്ഷികൾക്ക് എട്ടു സീറ്റും കിട്ടും. കോൺഗ്രസ്സിന് 35 സീറ്റും എഐയുഡിഎഫിന് 15 സീറ്റും യുപിഎയിലെ മറ്റുകക്ഷികൾക്ക് അഞ്ചുസീറ്റും കിട്ടും.